ഇന്നത്തെ പ്രധാന വാർത്തകൾ | 10 ഫെബ്രുവരി 2023 | #News_Highlights

● തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ മരണം 20,000 കടന്നു. ഇനിയും നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടാകുമെന്നാണ് സംശയിക്കപ്പെടുന്നത്. അതിശൈത്യവും മഴയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. 

● 12 വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവർ 16.6 ലക്ഷം; ഏറ്റവും കൂടുതൽ 2022ൽ എന്ന് കണക്കുകൾ.

● സംസ്ഥാനത്തെ 509 ആശുപത്രികളില്‍ ഇ– ഹെല്‍ത്ത് സംവിധാനം സജ്ജമായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഇനി വീട്ടിൽ നിന്നും ഓപ് ടിക്കറ്റ് എടുക്കാം.

● സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മൂന്നാമത്തെ നൂറുദിന കര്‍മ്മപരിപാടി ആരംഭിക്കുന്നു. നാളെ മുതല്‍ 15,896.03 കോടിയുടെ പദ്ധതികൾ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. 1284 പദ്ധതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി 4,33,644 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.