ഇന്റർനെറ്റിൽ ലൈംഗികത നിറഞ്ഞ പരസ്യങ്ങൾ, ഗൂഗിളിനെ കോടതി കയറ്റിയ വിദ്യാർത്ഥിക്ക് പിഴചുമത്തി കോടതി. | #Sexually #Explicit #Advertisements

സോഷ്യൽ മീഡിയയിൽ ലൈംഗികത ഉള്ളടക്കമായുള്ള പരസ്യങ്ങൾ കാണിക്കുന്നത് നിരോധിക്കണമെന്നും തന്റെ പഠനത്തെ ബാധിച്ച ഇത്തരം പരസ്യങ്ങൾ കാണിച്ചതിന് ഗൂഗിൾ ഇന്ത്യ 75 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ഒരു വിദ്യാർത്ഥി നൽകിയ ഹർജികളിൽ ഒന്നായി സുപ്രീം കോടതി തള്ളി, മാത്രമല്ല ഹർജിക്കാരൻ 25,000 രൂപ കോടതി ചിലവിലേക്കായി നൽകണം എന്നും കോടതി ഉത്തരവിട്ടു.

 ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ് ഓക്ക എന്നിവരടങ്ങിയ ബെഞ്ച്, ഹർജി നിസ്സാരമാണെന്നും ഹർജിക്കാരൻ ജുഡീഷ്യറിയുടെ വിലപ്പെട്ട സമയം പാഴാക്കുകയാണെന്നും പറഞ്ഞു. 

 ആ പരസ്യങ്ങൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ കാണാൻ ആരും നിർബന്ധിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
MALAYORAM NEWS is licensed under CC BY 4.0