#MULLAPPERIYAR : മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു, ആശങ്കയോടെ സംസ്ഥാനം.


മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു.  ഇന്നലെ വൈകിട്ടോടെ ജലനിരപ്പ് 140.50 അടിയിലെത്തി.  ജലനിരപ്പ് 141 അടിയിലെത്തിയാൽ രണ്ടാമത്തെ ജാഗ്രതാ നിർദേശം നൽകും.
  ജലനിരപ്പ് 142 അടിയിലെത്തിയാൽ മൂന്നാമത്തെ മുന്നറിയിപ്പ് നൽകി സ്പിൽവേ ഷട്ടറുകൾ ഉയർത്തി വെള്ളം പെരിയാറിലൂടെ ഡാമിലേക്ക് തുറന്നുവിടും.
  ഇന്നലെ പെരിയാറിൽ 0.4 മില്ലീമീറ്ററും തേക്കടിയിൽ 2.4 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി.  മുല്ലപ്പെരിയാർ റിസർവോയറിൽ 7153 ദശലക്ഷം ഘനയടി വെള്ളമുണ്ടെന്നാണ് തമിഴ്‌നാടിന്റെ കണക്ക്.  വൈഗ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനാൽ കൂടുതൽ വെള്ളം കൊണ്ടുപോകാൻ തമിഴ്‌നാടിന് കഴിയുന്നില്ല.  അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് 1167 ഘനയടിയായി കുറഞ്ഞു
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0