Fire During Wedding Celebration | വിവാഹ പന്തലിൽ തീപിടുത്തം, നാലുപേർക്ക് ദാരുണാന്ത്യം.

രാജസ്ഥാൻ : ജോധ്പൂരിൽ വിവാഹ ആഘോഷത്തിനിടെ തീപിടിത്തം.  അപകടത്തിൽ 2 കുട്ടികളടക്കം നാല് പേർ മരിക്കുകയും സ്ത്രീകളും കുട്ടികളുമടക്കം 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.  പൊള്ളലേറ്റവരിൽ 42 പേരുടെ നില അതീവ ഗുരുതരമാണെന്ന് ജില്ലാ കളക്ടർ ഹിമാൻഷു ഗുപ്ത അറിയിച്ചു.
  ഇവർ എംജിഎച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.  ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0