കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ വിദേശത്ത് നിന്ന് വന്ന 39 യാത്രക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്താൽ ജനുവരി പകുതിയോടെ രാജ്യത്ത് കൊവിഡ് കേസുകളിൽ ഗണ്യമായ വർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ചൈനയിൽ പ്രചരിക്കുന്ന ഒമൈക്രോണിന്റെ പുതിയ വകഭേദം ലോകത്തിനാകെ ഭീഷണിയാകുമ്പോൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അതീവ ജാഗ്രതയിലാണ്.
ഒരാഴ്ചയ്ക്കിടെ ബിഹാറിൽ കൊവിഡ് കേസുകളുടെ എണ്ണം പതിന്മടങ്ങ് വർധിച്ചു. എന്നിരുന്നാലും, കേസുകളുടെ വർദ്ധനവിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ആളുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും സ്വയം പരിരക്ഷിക്കാൻ ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കണമെന്നും സർക്കാർ അഭ്യർത്ഥിച്ചു.