#KSRTC : കൈയ്യിൽ പണമില്ലേ ? വിഷമിക്കേണ്ട, ധൈര്യമായി യാത്ര ചെയ്യാം.. UPI സൗകര്യം ബസ്സിൽ ഏർപ്പെടുത്തി കെഎസ്ആർടിസി..

തിരുവനന്തപുരം : കെഎസ്ആർടിസി ബസ് യാത്രയ്ക്ക് കൈയ്യിൽ പണം കരുതേണ്ടതില്ല, യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളുമായി കോർപ്പറേഷൻ,  ടിക്കറ്റ് തുക യുപിഐ വഴി കൈമാറാം. ചില്ലറ ഇല്ലാത്തതിന്റെ പേരിൽ കണ്ടക്ടറോട് തർക്കിക്കേണ്ടതില്ല.  ബുധനാഴ്ച മുതൽ പുതിയ സംവിധാനം നിലവിൽ വരും.

ബസിനുള്ളിൽ ഒട്ടിച്ചിരിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റ് തുക നൽകാം.  പണം കൈമാറിയ സന്ദേശം കണ്ടക്ടറെ ബോധ്യപ്പെടുത്തിയാൽ മതി.  രാവിലെ 10.30ന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.