#POCSO ARREST : പോക്സോ കേസിൽ അറസ്റ്റിലായ യുവാവ് ജാമ്യത്തിൽ ഇറങ്ങി അതേ പെൺകുട്ടിയെ പീഡിപ്പിച്ചു, സംഭവം കണ്ണൂർ തളിപ്പറമ്പിൽ..

കണ്ണൂർ : പതിനഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് പോക്‌സോ കേസിൽ അറസ്റ്റിലായ യുവാവ് ജാമ്യത്തിൽ ഇറങ്ങി അതേ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ.  തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ് എസ് ജിതേഷിനെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.  സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കണ്ണൂർ തളിപ്പറമ്പ് സ്വദേശിനിയായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ ഈ വർഷം ജനുവരി 28നാണ് ജിതേഷ് അറസ്റ്റിലായത്.
  ജാമ്യത്തിലിറങ്ങിയ ശേഷം ഇതേ പെൺകുട്ടിയെ ഈ മാസം 26ന് വൈകിട്ട് നാലിന് ധർമശാലയ്ക്ക് സമീപമുള്ള പമ്പ് ഹൗസിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നതാണ് പുതിയ കേസ്.  റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.   ജാമ്യ വ്യവസ്ഥ ലംഘിച്ച് പ്രതി വീണ്ടും  ധർമശാലയിലെത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.  പ്രതിയെ തളിപ്പറമ്പ് കോടതി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0