വിഴിഞ്ഞം തുറമുഖ വിരുദ്ധ സമര സമിതിക്ക് രാജ്യത്തിന് പുറത്ത് നിന്ന് സാമ്പത്തിക സഹായം ലഭിച്ചെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ലത്തീൻ സഭയിലെ വൈദികർ വിദേശ പണം കൈപ്പറ്റുന്ന വീഡിയോ ദൃശ്യം പുറത്ത് വന്നിരുന്നു. സെപ്തംബർ 18ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വിഴിഞ്ഞം മുള്ളൂരിൽ സമര സമിതി നേതാവും ജൂബിലി മിഷൻ ആശുപത്രി ഡയറക്ടറുമായ ഫാദർ തിയോഡിഷ്യസ് തുക ഏറ്റുവാങ്ങി. ദുബായിലെ ഒരു ഷെയ്ഖ് നൽകിയതാണെന്ന് മൈക്കിലൂടെ പരസ്യമായി വിളിച്ചാണ് വിദേശ പണം സ്വീകരിച്ചത്.
"KRLCC (കേരള റീജിയണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ ദുബായ് യൂണിറ്റ്) ഇവിടെ വന്നിട്ടുണ്ട്, അവർ രണ്ട് കാര്യങ്ങൾക്ക് വേണ്ടി വന്നിരിക്കുന്നു, ഞങ്ങളുടെ സമരം കണ്ട് ദുബായ് ഷേക്ക് ഞങ്ങൾക്ക് ഒരു വലിയ ഷേക്ക് ഹാൻഡ് തന്നു, കൂടാതെ ഞങ്ങൾക്ക് ഒരു വലിയ തുകയും സമ്മാനമായി നൽകി. അവർ വന്നിരിക്കുന്നു. അത് നൽകാൻ."
സമരത്തിന് പിന്നിൽ പ്രവർത്തിച്ചവരിലേക്ക് വിദേശ ധനസഹായം എത്തിയെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ കണ്ടെത്തിയതിന് പിന്നാലെ, തനിക്ക് വിദേശ സാമ്പത്തിക സഹായം ലഭിച്ചതായി ഫാദർ തിയോഡിഷ്യസ് തുറന്ന് സമ്മതിക്കുന്ന വീഡിയോ പുറത്തുവന്നു. വിദേശത്ത് നിന്ന് നേരിട്ട് പണം സ്വീകരിക്കാൻ ലത്തീൻ സഭയ്ക്ക് നിലവിൽ അധികാരമില്ലാത്തതിനാൽ സമരസമിതി എഫ്സിആർഎ നിയമം ലംഘിച്ചു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.