തളിപ്പറമ്പ് : ഹർത്താൽ പേരിൽ അക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ച രണ്ടുപേരെ കുടുക്കിയത് സിസിടിവി. തളിപ്പറമ്പിനടുത്ത സ്ഥലത്ത് ഒരു മൊബൈൽ ഷോപ്പിലും ചുറ്റുമുള്ള കടകളിലും ഭീഷണി പെടുത്തി കടകൾ അടപ്പിക്കാൻ ശ്രമിച്ച രണ്ടുപേരാണ് വലയിലായിരിക്കുന്നത്. പൊതുവേ സമാധാനാന്തരീക്ഷം നിലനിൽക്കുന്ന നാട്ടിൽ ഇതിന്ന്മുമ്പ് ഇത്തരം ഒരു അവസ്ഥ ഉണ്ടായിട്ടേയില്ല എന്ന് നാട്ടുകാരും പറയുന്നു. മുൻപ് നടന്ന ഹർത്താലുകളിൽ അനുകൂലിക്കുന്നവർ മാത്രം കടകൾ അടക്കുകയും അല്ലാത്തവർ കച്ചവടം നടത്തുകയും ചെയ്യുന്ന രീതിയായിരുന്നു. എന്നാൽ ഈ സമാധാന അന്തരീക്ഷം തകർക്കാൻ ആണ് മനപ്പൂർവ്വം ചിലർ ഇന്ന് നടന്ന അക്രമത്തിലൂടെ ശ്രമിച്ചത്. കടയിലെ വസ്തുക്കൾ വിലപിടിച്ച മൊബൈൽ ഫോണുകൾ ഉൾപ്പടെ വലിച്ചെറിയുന്നത് വീഡിയോയിൽ വ്യക്തമാണ്.
പോലീസിനെ വെല്ലുവിളിക്കുന്നതും വീഡിയോയിൽ കാണാം. കോടതി മിന്നൽ ഹർത്താൽ നിയമ വിരുദ്ധം ആണെന്ന് പറയുകയും, ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നേരിടാൻ സർക്കാരിന് നിർദ്ദേശം നൽകുകയും ചെയ്ത സാഹചര്യത്തിൽ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പ്രത്യേകം പ്രത്യേകമായാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. അങ്ങനെയാണെങ്കിൽ ഈ അക്രമികൾക്ക് ലഭിക്കുന്നത് വലിയ ശിക്ഷ ആയിരിക്കും എന്നാണ് അറിവ്. കൂടാതെ നശിപ്പിക്കപ്പെട്ട വസ്തുക്കളുടെ തുല്യമായ.തുക പ്രതികളിൽ നിന്നും ഈടാക്കുകയും ചെയ്യും.