Harthal എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Harthal എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Crime
Crime News
Flash News
Hartal
Harthal
Kannur
Kannur News
Latest News
Taliparamba
Taliparamba News
#HARTHAL : ഹർത്താൽ പേരിൽ കടകളിൽ അക്രമം, തളിപ്പറമ്പിൽ രണ്ടു പേരെ കുടുക്കിയത് സിസിടിവി.
തളിപ്പറമ്പ് : ഹർത്താൽ പേരിൽ അക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ച രണ്ടുപേരെ കുടുക്കിയത് സിസിടിവി. തളിപ്പറമ്പിനടുത്ത സ്ഥലത്ത് ഒരു മൊബൈൽ ഷോപ്പിലും ചുറ്റുമുള്ള കടകളിലും ഭീഷണി പെടുത്തി കടകൾ അടപ്പിക്കാൻ ശ്രമിച്ച രണ്ടുപേരാണ് വലയിലായിരിക്കുന്നത്. പൊതുവേ സമാധാനാന്തരീക്ഷം നിലനിൽക്കുന്ന നാട്ടിൽ ഇതിന്ന്മുമ്പ് ഇത്തരം ഒരു അവസ്ഥ ഉണ്ടായിട്ടേയില്ല എന്ന് നാട്ടുകാരും പറയുന്നു. മുൻപ് നടന്ന ഹർത്താലുകളിൽ അനുകൂലിക്കുന്നവർ മാത്രം കടകൾ അടക്കുകയും അല്ലാത്തവർ കച്ചവടം നടത്തുകയും ചെയ്യുന്ന രീതിയായിരുന്നു. എന്നാൽ ഈ സമാധാന അന്തരീക്ഷം തകർക്കാൻ ആണ് മനപ്പൂർവ്വം ചിലർ ഇന്ന് നടന്ന അക്രമത്തിലൂടെ ശ്രമിച്ചത്. കടയിലെ വസ്തുക്കൾ വിലപിടിച്ച മൊബൈൽ ഫോണുകൾ ഉൾപ്പടെ വലിച്ചെറിയുന്നത് വീഡിയോയിൽ വ്യക്തമാണ്.
പോലീസിനെ വെല്ലുവിളിക്കുന്നതും വീഡിയോയിൽ കാണാം. കോടതി മിന്നൽ ഹർത്താൽ നിയമ വിരുദ്ധം ആണെന്ന് പറയുകയും, ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നേരിടാൻ സർക്കാരിന് നിർദ്ദേശം നൽകുകയും ചെയ്ത സാഹചര്യത്തിൽ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പ്രത്യേകം പ്രത്യേകമായാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. അങ്ങനെയാണെങ്കിൽ ഈ അക്രമികൾക്ക് ലഭിക്കുന്നത് വലിയ ശിക്ഷ ആയിരിക്കും എന്നാണ് അറിവ്. കൂടാതെ നശിപ്പിക്കപ്പെട്ട വസ്തുക്കളുടെ തുല്യമായ.തുക പ്രതികളിൽ നിന്നും ഈടാക്കുകയും ചെയ്യും.
Flash News
Hartal
Harthal
High Court
Popular Front
HARTHAL : ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ അക്രമം അഴിച്ചുവിട്ട് പോപ്പുലർ ഫ്രണ്ട്, ഉരുക്കു മുഷ്ടിയോടെ നേരിടണം എന്ന് ഹൈക്കോടതി, സ്വമേധയാ കേസ് എടുത്തു.
ഹർത്താൽ ഉരുക്കുമുഷ്ടിയോടെ നേരിടണം , പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു.
ഹര്‍ത്താല്‍ നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ്, ഹൈക്കോടതി നടപടി.
കോടതി ഉത്തരവ് ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പൗരന്മാരുടെ ജീവനു ഭീഷണിയാവുന്ന അക്രമം നടത്തുന്നവരെ ഉരുക്കുമുഷ്ടിയോടെ നേരിടണം. അക്രമം തടയാന്‍ സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
Flash News
Harthal
Kerala Police
Police
Police Action
POLICE QUICK ACTION : ഹർത്താലിന്റെ മറവിൽ അക്രമം നടത്താൻ ഉദ്ദേശിക്കുന്നവരെ കാത്തിരിക്കുന്നത് വൻ പണി ; എല്ലാ പോലീസ് മേധാവികൾക്കും സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന്റെ കർശന നിർദ്ദേശം.
തിരുവനന്തപുരം : നാളെ സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിന് കനത്ത സുരക്ഷയൊരുക്കാൻ കേരളാ പോലീസ്. നാളെ ക്രമസമാധാനപാലനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് നിർദ്ദേശം നൽകി.
ഹർത്താലിന്റെ പേരിൽ അക്രമങ്ങളിൽ ഏർപ്പെടുന്നവർ, നിയമം ലംഘിക്കുന്നവർ, കടകൾ ബലമായി അടപ്പിക്കുന്നവർ എന്നിവർക്കെതിരെ ഉടൻ കേസെടുത്ത് അറസ്റ്റ് ചെയ്യും. പണിമുടക്ക്/പ്രതിഷേധം പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടുന്നില്ലെന്ന് ഉറപ്പുവരുത്താനും ആവശ്യമെങ്കിൽ പ്രതിരോധ തടങ്കൽ നടത്താനും പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ക്രമസമാധാന പാലത്തിനായി കേരളത്തിലെ മുഴുവൻ പോലീസ് സേനയെയും വിന്യസിക്കും. റേഞ്ച് ഡിഐജിമാർ, സോണൽ ഐജിമാർ, ക്രമസമാധാന വകുപ്പിലെ എഡിജിപിമാർ എന്നിവർക്കാണ് ഓരോ ജില്ലയിലും ജില്ലാ പൊലീസ് മേധാവികളുടെ നിയന്ത്രണത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ മേൽനോട്ട ചുമതല.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.