ന്യൂഡൽഹി : വിമാന ടിക്കറ്റ് നിരക്കുകള്‍ക്ക്
ഏര്‍പ്പെടുത്തിയ പ്രൈസ് കാപ്പ് കേന്ദ്രം നീക്കി. കൊവിഡ് - 19 സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണമാണ് നീക്കിയത്. നിശ്ചിത
നിരക്കില്‍ കുറച്ച് വിമാന ടിക്കറ്റുകള്‍ നല്‍കുന്നത് തടഞ്ഞുകൊണ്ടായിരുന്നു
കേന്ദ്രം പ്രൈസ് കാപ്പ് കൊണ്ടുവന്നത്.
വിപണി വീണ്ടും സജീവമായ സാഹചര്യത്തില്‍ ഇനി നിയന്ത്രണത്തിന്‍റെ ആവശ്യമില്ലെന്ന്
കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. ഇതോടെ വിമാന
യാത്ര നിരക്കുകള്‍ കുറയാന്‍ സാധ്യതയുണ്ട്.