ഗൾഫിൽ മരിച്ച നിലയിൽ കാണപ്പെട്ട പ്രവാസി വ്യവസായി ഹാരിസിന്റെ മൃതദേഹം റീ പോസ്റ്റ്മോർട്ടത്തിനായി പുറത്തെടുത്തു. ഹാരിസിന്റെ മരണം കൊലപാതകമാണെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് വീണ്ടും പോസ്റ്റ് മോർട്ടം നടത്തുന്നത്.
ഹാരിസിന്റെ മരണത്തിന് പിന്നിൽ ബിസിനസ്സ് പങ്കാളിയായ ഷൈബിൻ അഷറഫ് ആണെന്നാണ് ബന്ധുക്കളുടെ ആരോപണം. പാരമ്പര്യ വൈദ്യനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്ത കേസിലെയും ഒന്നാം പ്രതിയാണ് ഷൈബിൻ.
നിലമ്പൂർ ഡിവൈഎസ്പി, ഫോറൻസിക് സർജൻ, എക്സിക്യൂട്ടീവ്
മജിസ്ട്രേറ്റ് എന്നിവരുടെ സാന്നിധ്യത്തിലാണ് റീ പോസ്റ്റ്മോർട്ടം
നടക്കുന്നത്.