കാസർഗോഡ് ഹോസ്ദുർഗ്ഗിൽ സ്ക്കൂൾ വിദ്യാർഥികൾ കൂട്ടത്തോടെ കുഴഞ്ഞുവീണു. | In Kasargod Hosdurg, school students were thrown down.

കാസർഗോഡ് : കാസർഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് മരക്കാപ്പ് ഫിഷറീസ് ഹൈസ്‌കൂളിലെ കുട്ടികളാണ് കൂട്ടത്തോടെ തളർന്ന് വീണത്.
ഭക്ഷ്യ വിഷ ബാധ ആണെനുള്ള സാധ്യത തള്ളിക്കളഞ്ഞ ജില്ലാ മെഡിക്കൽ ഓഫീസർ കടലിൽ നിന്നുള്ള ദുർഗന്ധത്തോടെയുള്ള കാറ്റ് കാരണമായിരിക്കാം കുട്ടികൾക്ക് ബോധക്ഷയം ഉണ്ടായത് എന്ന് അറിയിച്ചു. 
ഇരുപത്തി അഞ്ചിലേറെ വിദ്യാർത്ഥികളെ കാസർഗോഡ് ജില്ലാശുപാത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ആർക്കും ഗുരുതരമല്ല, ആരോഗ്യവകുപ്പ് വിശദമായ പരിശോധന നടത്തി.
MALAYORAM NEWS is licensed under CC BY 4.0