കണ്ണൂർ : വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് റിമാൻഡിൽ. പയ്യന്നൂര്‍ മമ്പലത്തെ ടി.കൃതീഷിനെയാണ് (39) തളിപ്പറമ്പ് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
ആലക്കോട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പഠിക്കുന്ന പെണ്‍കുട്ടി തളിപ്പറമ്പിനടുത്ത പ്രദേശത്താണ് താമസിക്കുന്നത്.
മെയ് 25 നാണ് കൃതീഷ് പരീക്ഷയെഴുതാന്‍ പോകുന്ന പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയത്. ഫോണിലൂടെയായിരുന്നു ഇരുവരും പരിചയപ്പെട്ടത്.
കോയമ്പത്തൂരിലേക്ക് പോയ ഇരുവരും തമിഴ്‌നാട്, എറണാകുളം എന്നിവിടങ്ങളില്‍ കറങ്ങിയശേഷം മാനന്തവാടിയിലെത്തി വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു.
ഫോൺ പോലും കൈയിൽ നല്‍കാതെ പെണ്‍കുട്ടിയെ വീട്ടില്‍ പൂട്ടിയിട്ടാണ് ഇയാള്‍ പുറത്തുപോകാറുള്ളതത്രേ.
പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെതുടര്‍ന്ന് അന്വേഷണം ആരംഭിച്ച പോലീസ് സൈബര്‍സെല്‍വഴിയാണ് ഇവരെ മാനന്തവാടിയില്‍ കണ്ടെത്തിയത്.
വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് കൃതീഷ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.