തളിപ്പറമ്പ് : കുറുമാത്തൂരിൽ അജ്ഞാതൻ വയോധികയെ ചുറ്റികകൊണ്ട് അടിച്ച് തകർത്ത് സ്വർണമാല കവർന്നു. കിരിയാട് ബാവുപറമ്പ് തളിയൻ വീട്ടിൽ കാർത്ത്യായനി(78)നാണ് വെട്ടേറ്റത്.
വീട്ടിലേക്ക് വെള്ളമെടുക്കാനെത്തിയ അക്രമി പിന്നിൽ നിന്ന് ചുറ്റിക കൊണ്ട് അടിച്ച ശേഷം മൂന്നര പവൻ മാലയുമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
വൈകിട്ട് മകൻ സജീവൻ എത്തിയപ്പോഴാണ് അവശനിലയിൽ കിടക്കുന്ന കാർത്യായനിയെ കണ്ടത്. സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.