Youtube എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Youtube എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

യൂസേഴ്സിന്റെ ആവശ്യം നിരസിക്കാതെ യൂട്യൂബ്; കിടിലൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നു... #Tech

 

 


യൂട്യൂബ് ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഒരു പ്രധാന ഫീച്ചർ അവതരിപ്പിക്കാൻ പോവുകയാണ്. YouTube പ്ലേബാക്ക് സ്പീഡ് ക്രമീകരണവും സ്ലീപ്പർ ടൈമർ ഫീച്ചറും ഉടൻ തന്നെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുമെന്ന് GSMArena റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ ഏറ്റവും കുറഞ്ഞ പ്ലേബാക്ക് വേഗത 0.25 ആണ്. 0.05 ആണെന്നാണ് റിപ്പോർട്ട്. അതേസമയം നിലവിലെ വേഗത 2x ആണ്. ഇത് ഇനിയും കൂടുമെന്നാണ് റിപ്പോർട്ട്.

സ്ലീപ്പ് ടൈമർ മുമ്പ് പ്രീമിയം വരിക്കാർക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ഇത് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.

ഈ പുതിയ ഫീച്ചർ ഒരു നിശ്ചിത സമയത്തിന് ശേഷം വീഡിയോ സ്വയമേവ നിർത്തുന്നു. ഇതിനായി, വീഡിയോ എപ്പോൾ നിർത്തണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതനുസരിച്ച് നിങ്ങൾക്ക് ഒരു ടൈമർ മുൻകൂട്ടി സജ്ജമാക്കാൻ കഴിയും. നേരത്തെ പ്രീമിയം വരിക്കാരിൽ ഈ ഫീച്ചർ പരീക്ഷിച്ചിരുന്നു.

പ്ലേബാക്ക് മെനുവിൽ സ്ലീപ്പ് ടൈമർ ഓപ്ഷൻ ഉണ്ടാകും. ഇത് 10, 15, 20, 45 മിനിറ്റ് അല്ലെങ്കിൽ ഒരു മണിക്കൂർ ആയി സജ്ജീകരിക്കാം. വീഡിയോയുടെ അവസാനം ടൈമർ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ടാകും. ഉപയോക്താക്കൾക്ക് കൂടുതൽ സമയം വീഡിയോ കാണാൻ താൽപ്പര്യമുണ്ടെങ്കിൽ, അവർക്ക് പോപ്പ്-അപ്പിലൂടെ ടൈമർ നീട്ടാനാകും. അല്ലെങ്കിൽ പ്ലേബാക്ക് താൽക്കാലികമായി നിർത്തും.

യൂട്യൂബ് സ്‌കിപ്പ് ബട്ടണ് മുകളിൽ കറുത്ത നിറം; ശല്യമാകുമോ പുതിയ നീക്കം ?... #Tech

 


യൂട്യൂബിലെ പരസ്യങ്ങള്‍ പലപ്പോഴും ശല്യമാകാറുണ്ട്. അത്തരം പരസ്യങ്ങള്‍ നിശ്ചിത സമയത്തിന് ശേഷം സ്‌കിപ്പ് ചെയ്യാനാവുമെന്നതാണ് ഏക ആശ്വാസം. എന്നാല്‍ അതും ഇല്ലാതാവാനാണ് സാധ്യത. യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ എടുക്കാത്ത ഉപഭോക്താക്കളിലേക്ക് പരമാവധി പരസ്യം എത്തിക്കാനും വരുമാനം നേടാനുമാണ് കമ്പനി ശ്രമിക്കുന്നത്. ആല്‍ഫബെറ്റിന്റെ പ്രധാന വരുമാനവും യൂട്യൂബ് ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമില്‍ നിന്നുള്ള പരസ്യ വരുമാനം തന്നെ.

ദിവസങ്ങള്‍ക്ക് മുമ്പ് റെഡ്ഡിറ്റ് ഉപഭോക്താക്കളാണ് യൂട്യൂബ് വീഡിയോകളില്‍ സ്‌കിപ്പ് ബട്ടണ്‍ മറച്ചുവെച്ചതായി ആദ്യം വെളിപ്പെടുത്തിയത്. സ്‌കിപ്പ് ബട്ടണ് മുകളില്‍ കറുത്ത നിറത്തില്‍ മറച്ചിരിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ആന്‍ഡ്രോയിഡ് അതോറിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് മൊബൈല്‍ ആപ്പിലും കമ്പനി സ്‌കിപ്പ് ബട്ടണ്‍ മറയ്ക്കുന്നുണ്ട്. സ്‌കിപ്പ് ബട്ടണ്‍ സ്ഥിരമായി നീക്കം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാം ഇതെന്നാണ് ചില ഉപഭോക്താക്കളുടെ അനുമാനം.

അതേസമയം, സ്‌കിപ്പ് ചെയ്യാനാവുന്ന പരസ്യങ്ങളില്‍ എപ്പോഴത്തെയും പോലെ അഞ്ച് സെക്കന്റിന് ശേഷം ബട്ടണ്‍ ദൃശ്യമാകുമെന്നാണ് യൂട്യൂബ് വക്താവ് ഒലുവ ഫലോദുന്‍ ദി വെര്‍ജിന് നല്‍കിയ പ്രസ്താവനയില്‍ പറയുന്നത്. ആഡ് പ്ലെയറിലെ ഘടകങ്ങള്‍ കുറയ്ക്കുമെന്നും കൂടുതല്‍ വൃത്തിയുള്ള അനുഭവത്തിലൂടെ മെച്ചപ്പെട്ട പരസ്യാനുഭവം നല്‍കുമെന്നും അദ്ദേഹം പറയുന്നു. സ്‌കിപ്പ് ചെയ്യുന്നതിനുള്ള കൗണ്ട് ഡൗണ്‍ ടൈമറിന് പകരം പ്രോഗ്രസ് ബാര്‍ വെക്കാനുള്ള തീരുമാനവും അദ്ദേഹം വ്യക്തമാക്കി.

യൂട്യൂബിൽ വീഡിയോ 'Pause' ചെയ്യുമ്പോൾ പരസ്യം, പുതിയ നീക്കവുമായി ഗൂഗിൾ... #Tech

 


ഒന്നുകില്‍ വീഡിയോ കാണുന്നതിനിടയില്‍ പരസ്യങ്ങള്‍ കാണാന്‍ തയ്യാറാവുക അല്ലെങ്കില്‍ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രൈബ് ചെയ്യുക. ഉപഭോക്താക്കളില്‍ നിന്ന് പരമാവധി വരുമാനം കണ്ടെത്താന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് യൂട്യൂബ്. യൂട്യൂബിലെ പരസ്യങ്ങള്‍ തടയാന്‍ ആഡ് ബ്ലോക്കര്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ നേരത്തെ തന്നെ കമ്പനി അവതരിപ്പിച്ചിരുന്നു.

ഇപ്പോഴിതാ പരസ്യം പ്രദര്‍ശിപ്പിക്കാന്‍ പുതിയ രീതി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. യൂട്യൂബ് പ്രീമിയം വരിക്കാരല്ലാത്ത സൗജന്യ ഉപഭോക്താക്കള്‍ വീഡിയോ കാണുന്നതിനിടയില്‍ വീഡിയോ പോസ് ചെയ്താല്‍ (നിര്‍ത്തിവെച്ചാല്‍) അപ്പോള്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കും. 'പോസ് ആഡ്' എന്നാണ് ഇതിനെ കമ്പനി വിളിക്കുന്നത്. യൂട്യൂബിന്റെ കമ്മ്യൂണിക്കേഷന്‍ മാനേജറായ ഒലുവ ഫലോഡുന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

യൂട്യൂബിന് പരസ്യം നല്‍കുന്ന സ്ഥാപനങ്ങള്‍ ഈ ഫോര്‍മാറ്റില്‍ വലിയ താല്‍പര്യം പ്രകടിപ്പിച്ചുവെന്നാണ് വിവരം. 2023 ല്‍ ഇത് ചുരുക്കം ചിലര്‍ക്കിടയില്‍ പരീക്ഷിച്ചിരുന്നു. ഈ പരസ്യ വിതരണ രീതി വിജയമാണെന്ന് കണ്ടതിനാലാണ് യൂട്യൂബില്‍ ഉടനീളം ഇത്തരം പരസ്യങ്ങള്‍ കാണിക്കാന്‍ തീരുമാനിച്ചത്.

സ്മാര്‍ട് ടിവികളിലും ഫോണിലുമെല്ലാം ആളുകള്‍ വീഡിയോ പോസ് ചെയ്ത് നിര്‍ത്തുമ്പോഴാണ് ഇത്തരം വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുക. സാധാരണ വീഡിയോ പ്ലേ ചെയ്തുകൊണ്ടിരിക്കമ്പോള്‍ തന്നെ നിശ്ചിത ഇടവേളകളിലാണ് യൂട്യൂബില്‍ പരസ്യങ്ങള്‍ കാണിക്കാറ്.

മുമ്പും വിവിധ ഫോര്‍മാറ്റുകളിലുള്ള പരസ്യങ്ങള്‍ യൂട്യൂബ് പരീക്ഷിച്ചിട്ടുണ്ട്. സ്‌കിപ്പ് ചെയ്യാന്‍ സാധിക്കാത്ത ദൈര്‍ഘ്യമേറിയ പരസ്യങ്ങള്‍, ബ്രാന്‍ഡ് ക്യുആര്‍ കോഡുകള്‍, ലൈവ് വീഡിയോകള്‍ക്കായുള്ള പിക്ചര്‍ ഇന്‍ പിക്ചര്‍ ആഡ് എന്നിവയെല്ലാം അതില്‍ ചിലതാണ്.

പരസ്യങ്ങള്‍ ഇല്ലാതെ യൂട്യൂബ് ആസ്വദിക്കണമെങ്കില്‍ യൂട്യൂബ് പ്രീമിയം വരിക്കാരാവുക തന്നെ വേണം. 149 രൂപയുടെ വ്യക്തിഗത പ്ലാന്‍, 299 രൂപയുടെ ഫാമിലി പ്ലാന്‍, 89 രൂപയുടെ സ്റ്റുഡന്റ് പ്ലാന്‍ എന്നീ പ്രതിമാസപ്ലാനുകളും 1490 രൂപയുടെ വാര്‍ഷിക പ്ലാനും നാല് മാസത്തേക്കുള്ള 459 രൂപയുടെ പ്ലാനും 159 രൂപയുടെ പ്രീപെയ്ഡ് പ്ലാനുമാണ് യൂട്യൂബിനുള്ളത്.


ഓണപ്പരീക്ഷയുടെ ചോദ്യോത്തരങ്ങൾ തലേന്നാൾ യുട്യൂബിൽ... #Kerala

 


ഓണപ്പരീക്ഷയുടെ ചോദ്യോത്തരങ്ങൾ തലേന്നാൾതന്നെ യൂട്യൂബ് ചാനലുകൾ വഴി പ്രചരിപ്പിക്കുന്നു. അഞ്ചുമുതൽ പത്താംക്ലാസ് വരെയുള്ള പരീക്ഷകളുടെ ചോദ്യോത്തരങ്ങളാണ് തലേന്നാൾ വൈകീട്ടോടെ ചില ട്യൂഷൻ സെന്ററുകളുടെ യൂട്യൂബ് ചാനലുകളിൽ വരുന്നത്. ഇത് പരീക്ഷാസമ്പ്രദായംതന്നെ പ്രഹസനമാക്കുകയാണ്.

ഒന്നുമുതൽ പത്താംക്ലാസ് വരെയുള്ള പരീക്ഷകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പാണ് ചോദ്യപേപ്പർ തയ്യാറാക്കുന്നത്. ബി.ആർ.സി. മുഖേനയാണ് സ്കൂളുകളിൽ എത്തിക്കുന്നത്. പരീക്ഷയുടെ ഒന്നോ രണ്ടോ ദിവസം മുൻപ് തുടങ്ങി ഘട്ടംഘട്ടമായാണ്

സ്കൂളുകളിൽ ചോദ്യപേപ്പർ എത്തുന്നത്. പ്രഥമാധ്യാപകർക്കാണ് ചോദ്യപേപ്പറിന്റെ ഉത്തരവാദിത്വം. പരീക്ഷ തുടങ്ങുന്നതിന് ഒന്നോ രണ്ടോ മണിക്കൂർ മുൻപ് മാത്രമാണ് ചോദ്യപേപ്പർ പൊട്ടിക്കാൻ അനുവാദമുള്ളത്. അനധികൃതമായി പലയിടങ്ങളിലും നേരത്തേ പൊട്ടിക്കുന്നതായി സംശയമുയർന്നിട്ടുണ്ട്.

ചോർന്നുകിട്ടിയതല്ല, മുൻകാല ചോദ്യപേപ്പറുകൾ വിലയിരുത്തി ഇത്തവണ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ എന്ന രീതിയിലാണ് യൂട്യൂബ് ചാനലുകളിൽ ചോദ്യോത്തരങ്ങൾ അവതരിപ്പിക്കുന്നത്. ഇതേ ചോദ്യങ്ങൾ കൃത്യമായി പിറ്റേന്ന് പരീക്ഷയ്ക്ക് വരുന്നതാണ് സംശയത്തിനിടനൽകുന്നത്.

പത്താം ക്ലാസ് സാമൂഹികശാസ്ത്രം ചോദ്യപേപ്പറുമായി ബന്ധപ്പെട്ട് ഒരു ചാനലിൽ തലേന്നാൾ വന്ന വീഡിയോ രണ്ടര ലക്ഷം പേരാണ് കണ്ടത്. നാലുലക്ഷത്തിൽപ്പരം കുട്ടികളാണ് ഇത്തവണ പത്താംക്ലാസിലുള്ളത്. മുൻകാലങ്ങളിൽ യൂട്യൂബ് ചാനലുകളിൽ ചെറിയ തോതിൽ പരീക്ഷയുടെ തലേന്ന് ചോദ്യോത്തര സൂചനകൾ നൽകിയിരുന്നു. ഇത്തവണ 40 മാർക്കിന്റെ ചോദ്യോത്തരങ്ങളും നൽകിയിട്ടുണ്ട്.

സ്കൂളുകളിൽ പരീക്ഷ നടത്തുന്നതിന് പൊതുവിദ്യാഭ്യാസവകുപ്പിന് വലിയ തയ്യാറെടുപ്പുകളും അധ്വാനവുമുണ്ട്. ഇതെല്ലാം പ്രഹസനമാക്കുകയാണ് യൂട്യൂബ് ചാനലുകൾ വഴി ട്യൂഷൻ സെന്ററുകൾ. അധ്യാപകരുടെ ആത്മവിശ്വാസം ഇല്ലാതാക്കുകയും വിദ്യാർഥികൾക്ക് പരീക്ഷ ഗൗരവമല്ലാതാവുകയും ചെയ്യുന്നത് പൊതുവിദ്യാഭ്യാസ മേഖലയുടെ തകർച്ചക്ക് കാരണമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

വിഷയം വിദ്യാഭ്യാസമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി -ഡി.ഡി.ഇ.

:ചോദ്യപേപ്പറുകൾ യൂട്യൂബ് ചാനലുകൾവഴി നേരത്തേ പ്രചരിപ്പിക്കുന്നത് പൊതു വിദ്യാഭ്യാസമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി മലപ്പുറം ഡി.ഡി.ഇ. കെ. രമേഷ്‌കുമാർ മാതൃഭൂമിയോട് പറഞ്ഞു. ബുധനാഴ്ച നടന്ന പ്രഥമാധ്യാപകരുടെ യോഗത്തിൽ വിഷയം ചർച്ചചെയ്തിരുന്നു. തുടർന്ന് എച്ച്.എം. ഫോറം ഡി.ഡി.ഇ.ക്ക് പരാതി നൽകുകയും ഡിജിറ്റൽ തെളിവുകൾ കൈമാറുകയുംചെയ്തു. വിഷയം ജില്ലാകളക്ടരെയും ജില്ലാ പോലീസ് മേധാവിയേയും പൊതുവിദ്യാഭ്യാ ഡയറക്ടറെയും അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

കൗമാരക്കാരെ ലക്ഷ്യമിട്ട് യുട്യൂബിൽ ഇൻസ്റ്റഗ്രാമിന്റെ പരസ്യം; മെറ്റ-ഗൂഗിൾ രഹസ്യധാരണ പുറത്ത്... #Technology

 


വീഡിയോ ആപ്ലിക്കേഷനായ യുട്യൂബ് വഴി കൗമാരക്കാരെ ഇന്‍സ്റ്റഗ്രാമിലേക്ക് ആകര്‍ഷിക്കാന്‍ ടെക് ഭീമരായ മെറ്റയും ഗൂഗിളും തമ്മില്‍ രഹസ്യധാരണയുണ്ടാക്കിയെന്ന് 'ഫിനാന്‍ഷ്യല്‍ ടൈംസി'ന്റെ റിപ്പോര്‍ട്ട്. 13-നും 17-നും ഇടയില്‍ പ്രായമുള്ള ഉപയോക്താക്കളെയാണ് ലക്ഷ്യമിട്ടത്.

ഇതിന്റെ ഭാഗമായി മെറ്റയുടെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമിന്റെ പരസ്യങ്ങള്‍ ഗൂഗിള്‍ ആപ്ലിക്കേഷനായ യുട്യൂബിലൂടെ കാണിച്ചു. 18 വയസ്സില്‍ താഴെയുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ തടയുമെന്ന സ്വന്തം ഡിജിറ്റല്‍നിയമമാണ് ഇതിലൂടെ ഗൂഗിള്‍ ലംഘിച്ചത്.

2024 ഫെബ്രുവരിയില്‍ കാനഡയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ദൗത്യം ആദ്യം നടപ്പാക്കിയത്. അത് വിജയമായതോടെ മേയില്‍ യു.എസിലും പരീക്ഷിച്ചു. പിന്നീട് മറ്റുരാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പാര്‍ക്ക് ഫൗണ്ട്രി എന്ന പരസ്യ ഏജന്‍സിയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ഇന്‍സ്റ്റഗ്രാമിനൊപ്പം മെറ്റയുടെ മറ്റൊരു സാമൂഹികമാധ്യമമായ ഫെയ്സ്ബുക്കിനെയും യുട്യൂബിലൂടെ പരസ്യംചെയ്യാന്‍ ഉദ്ദേശിച്ചിരുന്നു.

ഗൂഗിളിന്റെ വരുമാനത്തില്‍ ഇടിവുണ്ടായ സമയത്താണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ ചൈനീസ് വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിലേക്ക് കൂടുതലായി ചേക്കേറുന്ന പ്രശ്‌നം മെറ്റയും ഈസമയത്ത് അഭിമുഖീകരിച്ചിരുന്നു.

പ്രായപൂര്‍ത്തിയാകാത്തവരിലേക്ക് അവരുടെ പ്രായം, ലിംഗഭേദം മറ്റുതാത്പര്യങ്ങള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള പരസ്യങ്ങള്‍ തടയാന്‍ ഉദ്ദേശിച്ചുള്ള ചട്ടം 2021-ലാണ് ഗൂഗിള്‍ കൊണ്ടുവന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ രഹസ്യപദ്ധതി ഉപേക്ഷിച്ച ഗൂഗിള്‍, സംഭവത്തില്‍ അന്വേഷണമാരംഭിച്ചെന്ന് പറഞ്ഞു. 18 വയസ്സില്‍ താഴെയുള്ളവരെ ലക്ഷ്യമിട്ടുള്ള വ്യക്തിഗതപരസ്യങ്ങള്‍ തടയാനുള്ള ചട്ടങ്ങള്‍ കര്‍ക്കശമാക്കുമെന്നും നിയമലംഘനം നടക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു.

5 ഇന്ത്യൻ ഭാഷകളിൽ കൂടി യൂട്യൂബ് ചാനലുകൾ ആരംഭിച്ച് ധ്രുവ് റാഠി... #Socialmedia

ഇന്ത്യയിലെ കൂടുതൽ ജനങ്ങളിലേക്ക് ആഴത്തിലിറങ്ങാൻ പ്രമുഖ ഹിന്ദി സോഷ്യൽ മീഡിയാ ഇൻഫ്ളുവൻസറായ ധ്രുവ് റാഠി. ഇതിൻ്റെ ഭാഗമായി മൂന്ന് ദക്ഷിണേന്ത്യൻ ഭാഷകൾ ഉൾപ്പെടെ അഞ്ച് പ്രാദേശിക ഇന്ത്യൻ ഭാഷകളിൽ ഇദ്ദേഹം യൂട്യൂബ് ചാനലുകൾ ആരംഭിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിൽ പുതിയ ചാനലുകൾ ധ്രുവ് ആരംഭിച്ചു.ധ്രുവ് റാഠിയുടെ ഹിന്ദി യൂട്യൂബ് ചാനലിന് നിലവിൽ 1.75 കോടി സബ്സ്ക്രൈബർമാരാണ് ഉള്ളത്.


  അരവിന്ദ് കെജ്രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോൾ 'ഇന്ത്യയിൽ ഏകാധിപത്യ ഭരണമോ?' ബി.ജെ.പിയെ വിമർശിക്കുന്ന ഈ വീഡിയോ ഇതിനോടകം രണ്ടേകാല് കോടിയിലധികം പേർ കണ്ടു കഴിഞ്ഞു എന്ന തലക്കെട്ടിൽ ഒരു വീഡിയോയിലൂടെ ധ്രുവ് റാഠി അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച് അദ്ദേഹം പുറത്തുവിട്ട വീഡിയോ ഏറെ സ്വീകാര്യത നേടിയിരുന്നു.
സൈബർ ലോകത്ത് കൂടുതൽ ജനപ്രിയമായതിന് പിന്നാലെ അഞ്ച് ഭാഷകളിൽ കൂടി യൂട്യൂബ് ചാനലുകൾ ആരംഭിക്കാൻ ധ്രുവ് തീരുമാനിച്ചു. സ്വേച്ഛാധിപത്യത്തെക്കുറിച്ച് ധ്രുവ ഡബ്ബ് ചെയ്ത വീഡിയോ മാത്രമാണ് നിലവിൽ ഈ ചാനലുകളിൽ പോസ്റ്റ് ചെയ്യുന്നത്. ധ്രുവ് മലയാളത്തിൽ ചാനൽ ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല. അതേസമയം, ചില യൂട്യൂബ് ചാനലുകൾ ധ്രുവിൻ്റെ വീഡിയോകൾ സ്വതന്ത്രമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.

കേരളത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ വസ്തുതകളായി പ്രചരിപ്പിച്ച കേരള സ്റ്റോറി എന്ന പ്രചരണ സിനിമയിലെ കള്ളത്തരങ്ങൾ ഒന്നൊന്നായി വെളിച്ചത്തുകൊണ്ടുവന്ന വീഡിയോയിലൂടെയാണ് ധ്രുവ് റാഠി മലയാളികൾക്ക് കൂടുതൽ സുപരിചിതനായത്. 'ദി റിയാലിറ്റി ബിഹൈൻഡ് ദി കേരള സ്റ്റോറി' എന്ന തലക്കെട്ടിൽ ധ്രുവ് പോസ്റ്റ് ചെയ്ത വീഡിയോ യൂട്യൂബിൽ രണ്ട് കോടിയിലധികം ആളുകളാണ് കണ്ടത്. ധ്രുവ് റാഠിയുടെ ഹിന്ദി യൂട്യൂബ് ചാനലിന് നിലവിൽ 1.75 കോടി സബ്സ്ക്രൈബർമാരാണ് ഉള്ളത്.

ഹരിയാന സ്വദേശിയായ ധ്രുവ് റാഠി  ജർമ്മനിയിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി. ട്രാവൽ വ്ലോഗുകളിലൂടെയാണ് ധ്രുവിൻ്റെ യൂട്യൂബ് കരിയർ ആരംഭിച്ചത്. പിന്നീട് ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് ധ്രുവ് തൻ്റെ വീഡിയോകളുടെ ശൈലി മാറ്റി. തൻ്റെ വിശദീകരണ വീഡിയോകളിലൂടെ, കാലിക പ്രസക്തമായ നിരവധി വിഷയങ്ങൾ ധ്രുവ് കാഴ്ചക്കാരിലേക്ക് കൊണ്ടുവന്നു. ഏത് സർക്കാർ ഭരിച്ചാലും ചോദ്യങ്ങൾ ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0