5 ഇന്ത്യൻ ഭാഷകളിൽ കൂടി യൂട്യൂബ് ചാനലുകൾ ആരംഭിച്ച് ധ്രുവ് റാഠി... #Socialmedia

ഇന്ത്യയിലെ കൂടുതൽ ജനങ്ങളിലേക്ക് ആഴത്തിലിറങ്ങാൻ പ്രമുഖ ഹിന്ദി സോഷ്യൽ മീഡിയാ ഇൻഫ്ളുവൻസറായ ധ്രുവ് റാഠി. ഇതിൻ്റെ ഭാഗമായി മൂന്ന് ദക്ഷിണേന്ത്യൻ ഭാഷകൾ ഉൾപ്പെടെ അഞ്ച് പ്രാദേശിക ഇന്ത്യൻ ഭാഷകളിൽ ഇദ്ദേഹം യൂട്യൂബ് ചാനലുകൾ ആരംഭിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിൽ പുതിയ ചാനലുകൾ ധ്രുവ് ആരംഭിച്ചു.ധ്രുവ് റാഠിയുടെ ഹിന്ദി യൂട്യൂബ് ചാനലിന് നിലവിൽ 1.75 കോടി സബ്സ്ക്രൈബർമാരാണ് ഉള്ളത്.


  അരവിന്ദ് കെജ്രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോൾ 'ഇന്ത്യയിൽ ഏകാധിപത്യ ഭരണമോ?' ബി.ജെ.പിയെ വിമർശിക്കുന്ന ഈ വീഡിയോ ഇതിനോടകം രണ്ടേകാല് കോടിയിലധികം പേർ കണ്ടു കഴിഞ്ഞു എന്ന തലക്കെട്ടിൽ ഒരു വീഡിയോയിലൂടെ ധ്രുവ് റാഠി അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച് അദ്ദേഹം പുറത്തുവിട്ട വീഡിയോ ഏറെ സ്വീകാര്യത നേടിയിരുന്നു.
സൈബർ ലോകത്ത് കൂടുതൽ ജനപ്രിയമായതിന് പിന്നാലെ അഞ്ച് ഭാഷകളിൽ കൂടി യൂട്യൂബ് ചാനലുകൾ ആരംഭിക്കാൻ ധ്രുവ് തീരുമാനിച്ചു. സ്വേച്ഛാധിപത്യത്തെക്കുറിച്ച് ധ്രുവ ഡബ്ബ് ചെയ്ത വീഡിയോ മാത്രമാണ് നിലവിൽ ഈ ചാനലുകളിൽ പോസ്റ്റ് ചെയ്യുന്നത്. ധ്രുവ് മലയാളത്തിൽ ചാനൽ ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല. അതേസമയം, ചില യൂട്യൂബ് ചാനലുകൾ ധ്രുവിൻ്റെ വീഡിയോകൾ സ്വതന്ത്രമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.

കേരളത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ വസ്തുതകളായി പ്രചരിപ്പിച്ച കേരള സ്റ്റോറി എന്ന പ്രചരണ സിനിമയിലെ കള്ളത്തരങ്ങൾ ഒന്നൊന്നായി വെളിച്ചത്തുകൊണ്ടുവന്ന വീഡിയോയിലൂടെയാണ് ധ്രുവ് റാഠി മലയാളികൾക്ക് കൂടുതൽ സുപരിചിതനായത്. 'ദി റിയാലിറ്റി ബിഹൈൻഡ് ദി കേരള സ്റ്റോറി' എന്ന തലക്കെട്ടിൽ ധ്രുവ് പോസ്റ്റ് ചെയ്ത വീഡിയോ യൂട്യൂബിൽ രണ്ട് കോടിയിലധികം ആളുകളാണ് കണ്ടത്. ധ്രുവ് റാഠിയുടെ ഹിന്ദി യൂട്യൂബ് ചാനലിന് നിലവിൽ 1.75 കോടി സബ്സ്ക്രൈബർമാരാണ് ഉള്ളത്.

ഹരിയാന സ്വദേശിയായ ധ്രുവ് റാഠി  ജർമ്മനിയിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി. ട്രാവൽ വ്ലോഗുകളിലൂടെയാണ് ധ്രുവിൻ്റെ യൂട്യൂബ് കരിയർ ആരംഭിച്ചത്. പിന്നീട് ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് ധ്രുവ് തൻ്റെ വീഡിയോകളുടെ ശൈലി മാറ്റി. തൻ്റെ വിശദീകരണ വീഡിയോകളിലൂടെ, കാലിക പ്രസക്തമായ നിരവധി വിഷയങ്ങൾ ധ്രുവ് കാഴ്ചക്കാരിലേക്ക് കൊണ്ടുവന്നു. ഏത് സർക്കാർ ഭരിച്ചാലും ചോദ്യങ്ങൾ ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
MALAYORAM NEWS is licensed under CC BY 4.0