Varkkala എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Varkkala എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വിവാഹ ദിവസം വധുവിന്റെ പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. #CrimeNews

തിരുവനന്തപുരം: വിവാഹദിനത്തിൽ വർക്കല വടശേരിക്കോണത്ത് വധുവിന്റെ പിതാവ് മർദനമേറ്റ് മരിച്ചു.  വധുവിനെ അന്വേഷിച്ചെത്തിയ അക്രമികളാണ് പിതാവിനെ കൊലപ്പെടുത്തിയത്.  വടശേരിക്കോണം സ്വദേശി രാജു (61) ആണ് മരിച്ചത്.
 രാജുവിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ചർച്ച ചെയ്യാൻ കേസിലെ മുഖ്യപ്രതി ജിഷ്ണുവിന്റെ കുടുംബം നേരത്തെ എത്തിയിരുന്നു.  എന്നാൽ രാജുവും കുടുംബവും ഇതിനോട് യോജിച്ചില്ല. തുടർന്ന് ശ്രീലക്ഷ്മിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചു.  വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.  ശ്രീലക്ഷ്മിയുടെ വിവാഹം ഇന്ന് നടക്കേണ്ടതായിരുന്നു.

 ചൊവ്വാഴ്ച രാത്രി വിവാഹത്തിന് മുന്നോടിയായുള്ള സൽക്കാരം കഴിഞ്ഞ് അയൽവാസികളെല്ലാം പോയി, ബന്ധുക്കൾ മാത്രം ഉണ്ടായിരുന്ന സമയത്താണ് അക്രമികൾ എത്തിയത്.  ജിഷ്ണു, സഹോദരൻ ജിജിൻ, സുഹൃത്തുക്കളായ ശ്യാം, മനു എന്നിവർ വീട്ടിലെത്തി.  ശ്രീലക്ഷ്മിയെയാണ് ഇവർ ആദ്യം ആക്രമിച്ചത്.  നിലത്തുവീണ മകളെ രക്ഷിക്കാൻ പിതാവ് രാജു ശ്രമിച്ചപ്പോൾ ആക്രമിക്കപ്പെട്ടു. വിവാഹാഭ്യർത്ഥന നിരസിച്ചപ്പോൾ പ്രതികൾ  ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.

#Varkkala_Fire : വർക്കലയിൽ വൻ തീപിടിത്തം; റിസോർട്ട് പൂർണമായും കത്തി നശിച്ചു

വർക്കലയിൽ വൻ തീപിടിത്തം. വിനോദസഞ്ചാര മേഖലയായ ക്ലിഫിന് സമീപമുള്ള പുക്നിലാല എന്ന റിസോർട്ടിലാണ് തീപിടിത്തമുണ്ടായത്. അഞ്ച് മുറികളുള്ള റിസോർട്ടിലെ മുറികളിലൊന്നിൽ ശരത് ചന്ദ്രൻ (75) എന്നയാൾ ഉറങ്ങുകയായിരുന്നു. തീ കണ്ടതും ഇറങ്ങി ഓടി.
  പൂർണമായും മരവും പ്ലാസ്റ്റിക് ഷീറ്റും മേൽക്കൂരയും കൊണ്ട് നിർമ്മിച്ചത് ആയതിനാൽ തീ പെട്ടെന്ന് പടർന്നു. തീപിടിത്തത്തിൽ റിസോർട്ട് പൂർണമായും കത്തിനശിച്ചു.

റിസോർട്ടിലേക്കുള്ള റോഡിന്റെ വീതി കുറവായതിനാൽ അഗ്നിശമനസേനയുടെ വാഹനം എത്താൻ വൈകി. ക്ലിഫ് മേഖലയിലെ റിസോർട്ടുകളിലേക്കുള്ള റോഡുകളെല്ലാം വീതി കുറഞ്ഞതിനാൽ ഇത്തരം അടിയന്തര ഘട്ടങ്ങളിൽ ഉപയോഗപ്രദമാകുന്ന തരത്തിൽ ഫയർ ഹൈഡ്രന്റുകൾ സ്ഥാപിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഗ്നിശമനസേന വർക്കല നഗരസഭയുമായി ബന്ധപ്പെട്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഉച്ചയ്ക്ക് 12.30 ടെയാണ് തീപിടിത്തമുണ്ടായത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0