കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എം ടി വാസുദേവൻ നായരുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണ്. വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിൻ്റെ നിരീക്ഷണത്തിലാണ് എം.ടി.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ 15നാണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തിൻ്റെ ആരോഗ്യനില വഷളായി. നിലവിൽ ഓക്സിജൻ മാസ്കിലാണ് അദ്ദേഹം.
എംടി പൂർണ ആരോഗ്യവാനായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. എംടിയുടെ സാഹിത്യ-സിനിമാ-രാഷ്ട്രീയ രംഗങ്ങളിലെ സുഹൃത്തുക്കൾ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ മരുന്നുകളോട് ഒട്ടും പ്രതികരിക്കാതിരുന്ന അദ്ദേഹത്തിൻ്റെ ശരീരം ചെറുതായി പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. ഓരോ മണിക്കൂറിലും ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിൻ്റെ ആരോഗ്യനില വിലയിരുത്തുന്നുണ്ട്.