Kottiyoor എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kottiyoor എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കൊട്ടിയൂർ വൈശാഖ മഹോത്സവം: സ്ത്രീകൾക്ക് അക്കരെ സന്നിധിയിൽ പ്രവേശനം നാളെ വരെ മാത്രം! #Kottiyoor

Post Image
കണ്ണൂർ ജില്ലയിലെ പ്രശസ്തമായ കൊട്ടിയൂർ മഹാദേവക്ഷേത്രത്തിലെ വൈശാഖ മഹോത്സവം അതിന്റെ അവസാന ഘട്ടങ്ങളിലേക്ക് കടക്കുകയാണ്. ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുക്കുന്ന ഈ വിശുദ്ധ മഹോത്സവം കേരളത്തിലെ പ്രധാനപ്പെട്ട തീർത്ഥാടനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. പ്രകൃതിയോട് ചേർന്ന്, ഉത്സവത്തിന് വേണ്ടി മാത്രം താത്കാലികമായി നിർമ്മിക്കുന്ന ക്ഷേത്രവും അതിന്റെ ആചാരങ്ങളും ഈ ഉത്സവത്തെ കൂടുതൽ സവിശേഷമാക്കുന്നു.

മഹോത്സവത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ അക്കരെ കൊട്ടിയൂരിലെ സന്നിധാനത്ത് സ്ത്രീകൾക്ക് പ്രവേശനം നാളെ വരെ മാത്രമായിരിക്കും. ഐതിഹ്യങ്ങളാൽ സമ്പന്നമായ ഈ പുണ്യഭൂമിയിൽ ദർശനം നടത്താൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് നാളെ മാത്രമാണ് ഇനി അവസരം ലഭിക്കുക.

പ്രത്യേക ആചാരങ്ങളോടും നിഷ്ഠകളോടും കൂടി നടത്തുന്ന ഉത്സവത്തിൽ, സ്ത്രീകൾക്ക് അക്കരെ സന്നിധിയിൽ പ്രവേശനം അനുവദിക്കുന്ന ദിവസങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. പുരുഷന്മാർക്ക് വർഷം മുഴുവൻ ദർശനം സാധ്യമാണെങ്കിലും, വൈശാഖ മഹോത്സവത്തിന്റെ ചില പ്രത്യേക ദിവസങ്ങളിൽ മാത്രമാണ് സ്ത്രീകൾക്ക് ഇവിടെ പ്രവേശനം അനുവദിക്കുന്നത്.

അതിനാൽ, അക്കരെ കൊട്ടിയൂരിലെ ദർശനം ആഗ്രഹിക്കുന്ന സ്ത്രീകൾ ഈ അവസരം പരമാവധി വിനിയോഗിക്കണമെന്ന് മലയോരം ന്യൂസ് അറിയിക്കുന്നു. വൈശാഖ മഹോത്സവം അടുത്ത ദിവസങ്ങളിൽ സമാപിക്കുമെങ്കിലും, അതിന്റെ ഓർമ്മകളും ആത്മീയ അനുഭൂതിയും ഭക്തരുടെ മനസ്സിൽ നിറഞ്ഞുനിൽക്കും.


Hashtags: #കൊട്ടിയൂർ #വൈശാഖമഹോത്സവം #അക്കരെകൊട്ടിയൂർ #കേരളക്ഷേത്രങ്ങൾ #ഭക്തർ #KottiyoorMahotsavam #KeralaTemples #Devotees #LastChance #SpiritualJourney

ഭക്തിസാന്ദ്രമായ കൊട്ടിയൂർ ഉത്സവത്തിന് തുടക്കമാകുന്നു: മികച്ച യാത്രാ സംവിധാനവുമായി Travel X Tour Planner..


കണ്ണൂർ: മഹാദേവ ഭക്തരുടെ ആരാധനാ കേന്ദ്രമായ കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിലേക്ക് ഈ വർഷവും ഭക്തരുടെ സാന്ദ്രമായ ഒഴുക്ക് പ്രതീക്ഷിക്കപ്പെടുന്നു.

 സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മാത്രമല്ല ഇതര സംസ്ഥാനങ്ങളിൽ നിന്നും ഭക്തർ ഉത്സവത്തിന് എത്തും. സ്ത്രീകൾക്കും പുരുഷൻമാർക്കും വ്യത്യസ്ത്ഥ സമയങ്ങളിൽ ആണ് പ്രവേശനാനുമതി. സ്ത്രീകൾക്ക് ജൂൺ10 മുതൽ 30 വരെ മാത്രമാണ് പ്രവേശനം.

വൈശാഖ മഹോത്സവത്തോട് അനുബന്ധിച്ച് Travel X Tour Planner പ്രത്യേക യാത്രാ പദ്ധതികൾ അവതരിപ്പിച്ചിരിക്കുകയാണ് .

ജൂൺ 8 മുതൽ ജൂലൈ 4 വരെയായി നടക്കുന്ന വൈശാഖ മഹോത്സവത്തിന് അനുയോജ്യമായ മാർഗ്ഗരേഖകളോടും ആധുനിക സൗകര്യങ്ങളോടും കൂടിയ ട്രാവൽ പാക്കേജുകൾ ഇവർ ഒരുക്കിയിട്ടുണ്ട്.

വിശേഷതകൾ:

  • 7 സീറ്റർ മുതൽ 55 സീറ്റർ വരെ വിവിധ തരത്തിലുള്ള വാഹനങ്ങൾ ലഭ്യമാണ്.

  • കുടുംബങ്ങൾക്കും സംഘങ്ങൾക്കും അനുയോജ്യമായ ബുക്കിങ് സൗകര്യം.

  • ആധുനിക കംഫർട്ടുകൾ, സുരക്ഷിത യാത്രാ സംവിധാനങ്ങൾ, അനുഭവ സമ്പന്നരായ ഡ്രൈവർമാർ എന്നിവയൊപ്പമുള്ള സേവനം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടൂ:

📞 95 444 99 529
📞 98 479 07 399

TRAVEL X TOUR PLANNER-ന്റെ നേതൃത്വത്തിൽ, ഈ വർഷത്തെ കോട്ടിയൂർ തീർത്ഥയാത്ര കൂടുതൽ സുരക്ഷിതവും സുഖപ്രദവുമായിത്തീരുമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നൽകുന്നു.

കൊട്ടിയൂർ പഞ്ചായത്തിൽ പന്നിപ്പനി വ്യാപകം... #kottiyoor


 

കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിലെ നെല്ലിയോടിയിലെ എം ടി കിഷോറിന്റെ റോയൽ പിഗ് ഫാം എന്ന പന്നിഫാമിലെ പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി (ആഫ്രിക്കൻ സൈ്വൻ ഫീവർ) സ്ഥിരീകരിച്ചതായി ജില്ലാ മൃഗ സംരക്ഷണ ഓഫീസർ അറിയിച്ചു.


ഈ സാഹചര്യത്തിൽ ഈ ഫാമിലെയും മേഖലയിലെ  മറ്റ് രണ്ട് ഫാമുകളിലെയും മുഴുവൻ പന്നികളെയും എല്ലാ വിധ പ്രോട്ടോക്കോളുകളും പാലിച്ച് ഉടൻ പ്രാബല്യത്തോടെ ഉന്മൂലനം ചെയ്യാൻ ദുരന്ത നിവാരണ നിയമപ്രകാരം ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ ഉത്തരവിട്ടു.


തീറ്റ നശിപ്പിക്കുകയും അണുനശീകരണം നടത്തുകയും ജഡങ്ങൾ മാനദണ്ഡങ്ങൾ പ്രകാരം സംസ്‌കരിക്കുകയും ചെയ്യണം.

സൗമ്യ തോമസ്, പുത്തൻപറമ്പിൽ ഹൗസ്, കൊട്ടിയൂർ, ജോസഫ്, പുത്തൻ പുരയിൽ, കൊട്ടിയൂർ എന്നിവരുടെ ഫാമുകളിലെ പന്നികളെയും ഉൻമൂലനം ചെയ്യാനാണ് ഉത്തരവ്.

രോഗം സ്ഥിരീകരിച്ച പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.


ഈ പ്രദേശങ്ങളിൽ പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികളെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളിൽ നിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ടുവരുന്നതും മൂന്നു മാസത്തേക്ക് നിരോധിച്ചു. 

കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച പന്നി ഫാമുകളിൽ നിന്നും മറ്റ് ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങൾക്കുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ച് അടിയന്തിര റിപ്പോർട്ട് നൽകാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നിർദേശം നൽകി.


മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താൻ സാധ്യതയുള്ളതിനാൽ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാർഗങ്ങളിലും പോലീസുമായും ആർടിഒയുമായും  ചേർന്ന് മൃഗസംരക്ഷണ വകുപ്പ് കർശന പരിശോധന നടത്തും. രോഗ വിമുക്ത മേഖലയിൽ നിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് പ്രസ്തുത സംഘം ഉറപ്പ് വരുത്തേണ്ടതാണെന്നും അറിയിച്ചു.

കൊട്ടിയൂര്‍ ചെക്ക്‌ പോസ്റ്റില്‍ ഗതാഗത നിയന്ത്രണം... #Kerala_News





കണ്ണൂര്‍: വയനാട് മുണ്ടക്കൈയില്‍ ദുരന്തഭൂമിയിലേക്കുള്ള സന്ദര്‍ശനം അമിത ഗതാഗത തടസ്സമുണ്ടാക്കുന്നതായും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായും കണ്ണൂര്‍ കലക്ടര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് കൊട്ടിയൂര്‍ ചെക്ക് പോസ്റ്റില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വയനാട്ടിലേക്ക് പോവുന്നവര്‍ നിര്‍ബന്ധമായും വയനാട് താമസക്കാരാണെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. അല്ലാത്തവരെ കൊട്ടിയൂര്‍ ചെക്ക് പോസ്റ്റില്‍ തടയുമെന്നും അറിയിപ്പില്‍ വ്യക്തമാക്കി. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0