സ്വർണ വില ഇടിഞ്ഞു ; പവന് 360 രൂപ കുറഞ്ഞു #keralagoldrate
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി ഉയർച്ച കാഴ്‌ചവച്ച സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഗ്രാം വില 45 രൂപ കുറഞ്ഞ് 7,215 രൂപയും പവൻ വില 360 രൂപ താഴ്‌ന്ന് 57,720 രൂപയുമായി.
18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് 35 രൂപ ഇടിഞ്ഞ് 5,960 രൂപയിലെത്തി. വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 95 രൂപയിലാണ് വ്യാപാരം.