സനയിലെ ജയിലിൽ വികാരനിർഭരമായ കൂടിക്കാഴ്ച; 12 വർഷങ്ങൾക്ക് ശേഷം അമ്മ നിമിഷപ്രിയയെ നേരിൽ കണ്ടു... #Nimishapriya

12 വർഷത്തിന് ശേഷം യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ മാതാവ് പ്രേമകുമാരി കണ്ടുമുട്ടി. യെമനിലെ സനാ ജയിലിലാണ് പ്രേമകുമാരി മകളെ കണ്ടത്. ജീവന്മരണ സാഹചര്യത്തിൻ്റെ നിസ്സഹായതയ്ക്കും അനിശ്ചിതത്വത്തിനും ഇടയിൽ നടന്ന കൂടിക്കാഴ്ച അത്യന്തം വൈകാരികവും പ്രതീക്ഷയുണർത്തുന്നതുമായിരുന്നു.

  2017ൽ നിഹിമിപ്രിയ ജയിലിൽ പോയി. അതിനുശേഷമാണ് ഒരു പതിറ്റാണ്ടിലേറെ നീണ്ട പോരാട്ടത്തിനൊടുവിൽ പ്രേമകുമാരിക്ക് സ്വന്തം മകളെ കാണാൻ അവസരം ലഭിച്ചത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിയോടെ സനയിലെ  ജയിലിലായിരുന്നു വികാരനിർഭരമായ കൂടിക്കാഴ്ച. സേവ് നിമിഷപ്രിയ ഫോറത്തിലെ അംഗം സാമുവൽ ജെറോമും പ്രേമകുമാരിയ്ക്കൊപ്പമുണ്ടായിരുന്നു.