POLICE QUICK ACTION : ഹർത്താലിന്റെ മറവിൽ അക്രമം നടത്താൻ ഉദ്ദേശിക്കുന്നവരെ കാത്തിരിക്കുന്നത് വൻ പണി ; എല്ലാ പോലീസ് മേധാവികൾക്കും സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന്റെ കർശന നിർദ്ദേശം.

തിരുവനന്തപുരം : നാളെ സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിന് കനത്ത സുരക്ഷയൊരുക്കാൻ കേരളാ പോലീസ്.  നാളെ ക്രമസമാധാനപാലനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് നിർദ്ദേശം നൽകി.
 ഹർത്താലിന്റെ പേരിൽ അക്രമങ്ങളിൽ ഏർപ്പെടുന്നവർ, നിയമം ലംഘിക്കുന്നവർ, കടകൾ ബലമായി അടപ്പിക്കുന്നവർ എന്നിവർക്കെതിരെ ഉടൻ കേസെടുത്ത് അറസ്റ്റ് ചെയ്യും.  പണിമുടക്ക്/പ്രതിഷേധം പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടുന്നില്ലെന്ന് ഉറപ്പുവരുത്താനും ആവശ്യമെങ്കിൽ പ്രതിരോധ തടങ്കൽ നടത്താനും പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
 ക്രമസമാധാന പാലത്തിനായി കേരളത്തിലെ മുഴുവൻ പോലീസ് സേനയെയും വിന്യസിക്കും.  റേഞ്ച് ഡിഐജിമാർ, സോണൽ ഐജിമാർ, ക്രമസമാധാന വകുപ്പിലെ എഡിജിപിമാർ എന്നിവർക്കാണ് ഓരോ ജില്ലയിലും ജില്ലാ പൊലീസ് മേധാവികളുടെ നിയന്ത്രണത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ മേൽനോട്ട ചുമതല.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0