Mathamangalam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Mathamangalam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മാതമംഗലത്ത് ക്ഷേത്രോത്സവത്തിനിടെ പറവൂര്‍ സ്വദേശിയായ വയോധികയുടെ മാല മോഷണം നടത്തിയ കർണാടക സ്വദേശികൾ പിടിയിൽ #Mathamangalam


മാതമംഗലം: മാതമംഗലം പുലിയൂർക്കാളി ക്ഷേത്രത്തിൽ കളിയാട്ടത്തിനിടെ മാലമോഷണം.ഇന്നലെ ഉച്ചയ്ക്ക് 2.35ഓടെയാണ് സംഭവം. അമ്പലത്തിൽ കളിയാട്ടം നടക്കുന്നതിനിടെ പറവൂർ പാപ്പിനിശ്ശേരി വളപ്പിൽ വീട്ടിൽ പി വി രോഹിണിയുടെ (76)  അഞ്ചര പവൻ സ്വർണ്ണമാലയാണ് പിറകിൽ നിന്നും കർണാടക കുടക് സ്വദേശികളായ നാലങ്ക സംഘം മോഷണം നടത്തിയത്.

ഇതിൽ അനിത (40) ഗീത (38) എന്നിവരെ രണ്ടുപേരെ പെരിങ്ങാം പോലീസ് കസ്റ്റഡിയിൽ എടുത്ത് റിമാൻഡ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ടുപേർ മാലയും കൊണ്ട് ഓടി രക്ഷപ്പെട്ടു. അമ്പലത്തിലെ സിസിടിവി ക്യാമറയിൽ മോഷണം നടത്തിയ ദൃശ്യങ്ങൾ ലഭ്യമാണ്. ഇവർ നേരത്തെയും നിരവധി  തിരക്കേറിയ സ്ഥലങ്ങളിൽ മോഷണം നടത്തിയവരാണ്. 

Karnataka natives arrested 

മൂന്നുവയസ്സുകാരൻ്റെ ശ്വാസനാളത്തിൽ കുടുങ്ങിയ റിമോട്ട് ബൾബ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. #Kannur


പരിയാരം:  മൂന്നുവയസ്സുകാരൻ്റെ ശ്വാസനാളത്തിൽ കുടുങ്ങിയ ബൾബ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മാതമംഗലം സ്വദേശിയായ കുട്ടിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ ടിവി റിമോട്ടിൻ്റെ എൽഇഡി ബൾബാണ്  ചികിത്സയിലൂടെ നീക്കം ചെയ്തത്.

ശിശുശാസ്ത്രക്രിയാ വിഭാഗത്തിലെ ഡോക്ടർമാരാണ് ബ്രോങ്കോസ്കോപ്പി ശസ്ത്രക്രിയ നടത്തിയത്. ഡോ. വരുൺ ശബരി ശാസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി. ഡോ. അനു, ഡോ. നാഗദിവ്യ, സിസ്റ്റർ ബബിത എന്നിവരാണ് മെഡിക്കൽ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ. ശ്വാസതടസ്സ ലക്ഷണങ്ങളുമായാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില സാധാരണ പോലെയായശേഷം കുട്ടിയെ വിട്ടയച്ചു.

ബ്രോങ്കോസ്കോപ്പിക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ, നഴ്സിങ് വിഭാഗം ജീവനക്കാർ, ഓപ്പറേഷൻ തീയേറ്റർ ജീവനക്കാർ എന്നിവരെ പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ്, സൂപ്രണ്ട് ഡോ. സുദീപ് എന്നിവര്‍ അഭിനന്ദിച്ചു.

 Bulb stuck in three-year-old boy's windpipe removed

മാതമംഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം #Accident


പിലാത്തറ: മാതമംഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടം. കോറോം പാലക്കാട് കൊമ്പൻ കുളത്ത് രജീഷ് (42) ആണ് മരിച്ചത്.

പരിക്കേറ്റ ബൈക്കിലെ സഹ യാത്രികൻ പൊട്ടക്കുളത്ത് അമലിനെ (25) പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കോൺക്രീറ്റ് ജോലിക്കാരായ ഇരുവരും രാവിലെ ജോലിക്കായി മാതമംഗലം ഭാഗത്തേക്ക് വരുമ്പോൾ മാതമംഗലം പേരൂൽ റോഡിൽ വച്ചാണ് ലോറിയുമായി കൂട്ടിയിടിച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0