Bihar എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Bihar എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഗൂഗിൾ മാപ്പ് നോക്കി ഗോവയിലേക്ക് പുറപ്പെട്ടു, എത്തിയത് കർണാടകയിലെ കൊടുംകാട്ടിൽ... #Google_Map

 


ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് ഗോവയിലേക്ക് യാത്ര തിരിച്ച കുടുംബം എത്തിപ്പെട്ടത് കർണാടകയിലെ കൊടുംവനത്തില്‍. ബിഹാറിൽ നിന്നുള്ള 7 പേരടങ്ങുന്ന കുടുംബമാണ് ഒരു രാത്രി മുഴുവൻ ബെൽഗാവിയിലെ കാട്ടിൽ ഒറ്റപ്പെട്ടു പോയത്. പിന്നീട് പൊലീസ് എത്തിയാണ് കുടുംബത്തെ രക്ഷപ്പെടുത്തിയത്. രാജ്ദാസ് രഞ്ജിത് ദാസ് എന്നയാളുടെ നേതൃത്വത്തിലാണ് കുട്ടികൾ ഉൾപ്പെടെയുള്ള സംഘം വെള്ളിയാഴ്ച ഗോവയിലേക്ക് പുറപ്പെട്ടത്. ഖാൻപുർ കഴിഞ്ഞപ്പോൾ സംഘം ഗോവയിലേക്കുള്ള എളുപ്പവഴി തിരഞ്ഞു. അപ്പോഴാണ് ഷിരോളിയിലൂടെയും ഹെമ്മഡാഗയിലൂടെയും എളുപ്പവഴിയുണ്ടെന്ന് ഗൂഗിൾ മാപ്പ് നിർദേശിച്ചത്.

പക്ഷേ ഇതു ജനവാസമില്ലാത്ത കാടാണെന്ന് സംഘത്തിന് മനസിലായില്ല. ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് ഏറെ ദൂരം സഞ്ചരിച്ചു കഴിഞ്ഞപ്പോഴാണ് കൊടും വനത്തിൽ പെട്ടു പോയതായി ഇവർക്ക് മനസിലായതു പോലും. അപ്പോഴേക്കും ഭീംഗഡ് വനത്തിനുള്ളിൽ 7 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചു കഴിഞ്ഞിരുന്നു സംഘം. കാട്ടിനുള്ളിൽ മൊബൈൽ റേഞ്ചും നഷ്ടപ്പെട്ടതോടെ എല്ലാവരും പരിഭ്രാന്തരായി. തിരിച്ചു പോകാനുള്ള ദിശയും മനസിലാക്കാൻ കഴിയാതെ വന്നതോടെ ഒരു രാത്രി കാറിനുള്ളിൽ അടച്ചിരിക്കാൻ തീരുമാനിക്കുകയായിരുന്നു.

പിന്നീട് നേരം പുലർന്നതോടെ നാലു കിലോമീറ്ററോളം നടന്നതിനു ശേഷമാണ് ഹെൽപ് ലൈൻ നമ്പറിലേക്ക് വിളിക്കാനുള്ള റേഞ്ച് ലഭിച്ചത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ജിപിഎസ് ഉപയോഗിച്ച് ഇവരെ കണ്ടെത്തി തിരിച്ചു കൊണ്ടു വന്നു. സമീപത്തുള്ള ഗ്രാമങ്ങളിൽ നിന്നുള്ളവർ പോലും ഈ വനമേഖലയിലേക്ക് പോകാറില്ലെന്ന് ബെൽഗാവി പൊലീസ് പറയുന്നു. കരടി അടക്കമുള്ള വന്യ മൃഗങ്ങൾ ഇവിടെ ധാരാളമുണ്ട്.

ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 7 മരണം, 35 പേര്‍ക്ക് പരുക്ക്... #Crime_News

ബിഹാറിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്ന് സ്ത്രീകളടക്കം ഏഴ് പേര്‍‌ മരിച്ചു. 35 പേര്‍ക്ക് പരുക്കേറ്റു. ബാരാവർ കുന്നുകളിലെ ബാബ സിദ്ധേശ്വർ നാഥ് ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. ഏഴ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യാനായി ആശുപത്രിയില്‍ എത്തിച്ചതായി ജഹാനാബാദിലെ ടൗൺ ഇൻസ്‌പെക്ടർ ദിവാകർ കുമാർ വിശ്വകർമ സ്ഥിരീകരിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

പൂക്കച്ചവടക്കാരനുമായി വാക്കേറ്റമുണ്ടായതിനെ തുടർന്ന് സന്നദ്ധപ്രവർത്തകർ ലാത്തിച്ചാർജ് നടത്തിയതായി ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു ഭക്തൻ പറഞ്ഞു. പൊലീസിൻ്റെ അനാസ്ഥ മൂലമാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ, തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരു അനാസ്ഥയും ഉണ്ടായിട്ടില്ലെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. എല്ലാ വർഷവും ശ്രാവണ മാസത്തിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിനായി ഭക്തർ ക്ഷേത്രത്തിൽ ഒത്തുകൂടിയിരുന്നു. ഭരണസംവിധാനത്തിൻ്റെ അഭാവം മൂലമാണ് തിരക്കുണ്ടായതെന്ന് ക്ഷേത്രത്തിലുണ്ടായിരുന്നവർ പറഞ്ഞു.

ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഏർപ്പെട്ടിരുന്ന ചില എൻസിസി (നാഷണൽ കേഡറ്റ് കോർപ്‌സ്) വളൻ്റിയർമാർ ഭക്തർക്ക് നേരെ ‘ലാത്തി’ പ്രയോഗിച്ചു, ഇത് തിക്കിലും തിരക്കിലും കലാശിച്ചു,” മരിച്ച ഒരാളുടെ ബന്ധു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ആന്ധ്രയ്ക്കും ബിഹാറിനും കൈനിറയെ പദ്ധതികള്‍... #Budget_2024

 


ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ആന്ധ്രയ്ക്കും ബിഹാറിനും കൈനിറയെ പദ്ധതികള്‍. ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ബിഹാര്‍, ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക പദ്ധതികളുണ്ട്. ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഒഡിഷ, ആന്ധപ്രദേശ് സംസ്ഥാനങ്ങള്‍ക്കായി പൂര്‍വോദയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.

അടിസ്ഥാന സൗകര്യവികസനത്തിന് ബിഹാറിന് കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ വിമാനത്താവളങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, കായിക സ്ഥാപനങ്ങള്‍ എന്നിവ ബിഹാറില്‍ നിര്‍മിക്കും. വെള്ളപ്പൊക്ക പ്രതിരോധത്തിനായി 11,500 കോടി അനുവദിച്ചു. ബിഹാറില്‍ രണ്ട് ക്ഷേത്ര ഇടനാഴിക്ക് പദ്ധതി. നളന്ദ സര്‍വകലാശാലയുടെ വികസനത്തിന് മുന്‍ഗണന നല്‍കും.

ബിഹാറില്‍ ദേശീയ പാത വികസനത്തിന് 26,000 കോടി രൂപയാണ് അനുവദിച്ചത്. പട്‌ന- പൂര്‍ണിയ, ബക്‌സര്‍- ബദല്‍പുര്‍, ബോധ്ഗയ- വൈശാലി എന്നീ മൂന്ന് എക്‌സ്പ്രസ് വേകളും ഗംഗാനദിക്ക് കുറുകെ ബക്‌സറില്‍ പുതിയ രണ്ടുവരി പാലവും ബിഹാറിൽ പ്രഖ്യാപിച്ചു. പിര്‍പൈന്തിയില്‍ 2400 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതപദ്ധതിയും പുതിയതായി പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറിന് വിവിധപദ്ധതികള്‍ക്കായി ആകെ നീക്കിവെച്ചിരിക്കുന്നത് 37,500 കോടി രൂപയാണ്.

ആന്ധ്രപ്രദേശില്‍ തലസ്ഥാന നഗര വികസനത്തിന് ധനസഹായം, സംസ്ഥാനത്തിന് 15,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്‌, ആന്ധ്രയുടെ പിന്നാക്കമേഖലയുടെ വികസനത്തിന് സാമ്പത്തിക സഹായവുമുണ്ട്. ആന്ധ്രയിലെ പോളാവരം ജലസേചന പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നും അതിനായുള്ള സാമ്പത്തികസഹായം നല്‍കുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി. ആന്ധ്രയുടെ ജീവനാഡിയെന്ന് അറിയപ്പെടുന്ന പദ്ധതി രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. വന്‍ പദ്ധതികളും ഫണ്ടും ഉൾപ്പെടെ സംസ്ഥാനങ്ങൾക്ക് ബജറ്റിൽ കോളടിച്ചു. അമൃത്സര്‍-കൊല്‍ക്കത്ത വ്യവസായ ഇടനാഴിയില്‍ ബിഹാറിലെ ഗയയിലെ വ്യവസായ പദ്ധതി, ഹൈദരബാദ്-ബെംഗളൂരു വ്യവസായ ഇടനാഴി, വിശാഖപട്ടണം വ്യവസായ ഇടനാഴി തുടങ്ങിയവയിൽ വമ്പൻ പദ്ധതികളും ബജറ്റിലുണ്ട്.

കുഴല്‍ക്കിണര്‍ അപകടം അവസാനിക്കുന്നില്ല, ബീഹാറില്‍ പിഞ്ചു കുഞ്ഞ് 40 അടി താഴ്ചയില്‍ ഉള്ള കുഴല്‍ കിണറിൽ നിന്നും രക്ഷപ്പെടുത്തി.. #BorewellAccident

ബീഹാറിലെ നളന്ദ ജില്ലയിൽ നടന്ന അത്ഭുതകരമായ രക്ഷാപ്രവർത്തനത്തിൽ, 40 അടി താഴ്ചയുള്ള കുഴൽക്കിണറിൽ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയെ 8 മണിക്കൂറോളം നീണ്ട നിരന്തര പരിശ്രമത്തിനൊടുവിൽ ജീവനോടെ പുറത്തെടുത്തു.


 രക്ഷപ്പെടുത്തിയ ശേഷം മെഡിക്കൽ സംഘം കുട്ടിയെ വിശദമായി പരിശോധിച്ച ശേഷം തുടർ ചികിത്സയ്ക്കായി വർധമാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (വിംസ്) കൊണ്ടുപോയി.  നളന്ദ പോലീസ് സ്റ്റേഷൻ പരിധിയിലെ കുൽ ഗ്രാമത്തിൽ താമസിക്കുന്ന ഡോമ്മൻ മാഞ്ചിയുടെ 3 വയസ്സുള്ള മകനാണ് ശിവം കുമാർ.

 ഏകദേശം 8 മണിക്കൂറോളം കുഴൽക്കിണറിനുള്ളിലെ ചെളിയിൽ കുട്ടി കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നാണ് ഡോക്ടർമാർ പറയുന്നത്.

 അതിനാൽ, അടിയന്തിര വൈദ്യസഹായം നിർണായകമായിരുന്നു.  കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും മുൻകരുതൽ നടപടിയായി ഏതാനും മണിക്കൂറുകൾ നിരീക്ഷണത്തിൽ തുടരും.

 വീടിനടുത്തുള്ള മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കുഴൽക്കിണറിൽ വീഴുകയായിരുന്നു.

 വിവരമറിഞ്ഞയുടൻ ജില്ലാ ഭരണകൂടം ഉടൻ തന്നെ ജെസിബി ഉൾപ്പടെയുള്ള യന്ത്രങ്ങൾ വിന്യസിച്ച് കുഴി തുരക്കൽ നടപടികൾ ആരംഭിച്ചതായി നളന്ദ ഡിപിആർഒ പറഞ്ഞു.

 കൂടാതെ, കുട്ടിയുടെ ആരോഗ്യം ഉറപ്പാക്കാൻ പൈപ്പുകളിലൂടെ ഓക്സിജൻ വിതരണം നടത്തി.  സിസിടിവി ക്യാമറകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം മുഴുവൻ സൂക്ഷ്മമായി നിരീക്ഷിച്ചു.

 വൈദഗ്ധ്യവും സഹായവും നൽകാൻ എൻഡിആർഎഫ് (നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ്), എസ്ഡിആർഎഫ് (സംസ്ഥാന ദുരന്ത നിവാരണ സേന) ടീമുകളെ വിളിച്ചതായി അദ്ദേഹം പറഞ്ഞു.

അതികഠിനമായ പ്രതിബന്ധങ്ങൾ ആയിരുന്നിട്ടും അപകടകരമായ സാഹചര്യത്തിൽ നിന്ന് കുട്ടിയെ വിജയകരമായി രക്ഷപ്പെടുത്താൻ ടീമിന് കഴിഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0