സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും; പ്രവേശനോത്സവത്തിന് ഒരുങ്ങി കേരളം #School_Reopening

Malayoram News Image
തിരുവനന്തപുരം: വേനലവധിക്കുശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ (ജൂൺ 1) തുറക്കും. നവാഗതരെ വരവേൽക്കാൻ എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിക്കും. തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.

ദീർഘമായ പ്രസംഗങ്ങൾ ഒഴിവാക്കി കുട്ടികളുമായി സംവദിക്കുന്ന പരിപാടികൾക്കാണ് സർക്കാർ ഊന്നൽ നൽകിയിരിക്കുന്നത്. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സൈബർ സുരക്ഷാ പ്രതിജ്ഞയെടുക്കും.

പ്രവേശനോത്സവത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം ജൂൺ ഒന്നിന് ആയിത്തറ മമ്പറം സ്കൂളിൽ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ അറിയിച്ചു.

പഠന സമയം ഉറപ്പാക്കുന്നതിനായി പുതിയ വിദ്യാഭ്യാസ കലണ്ടറും തയ്യാറാക്കിയിട്ടുണ്ട്. എൽ.പി. സ്കൂളുകളിൽ 800 മണിക്കൂർ പഠനം ഉറപ്പാക്കാൻ ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കില്ല. ഈ വർഷം 197 അധ്യയന ദിനങ്ങളുണ്ടാകും. യു.പി. സ്കൂളുകളിൽ 1000 മണിക്കൂർ അധ്യയനം പൂർത്തിയാക്കാൻ മൂന്ന് ശനിയാഴ്ചകൾ പ്രവൃത്തി ദിനങ്ങളായിരിക്കും. ഹൈസ്കൂളുകളിൽ 1200 മണിക്കൂർ പഠനം ഉറപ്പാക്കുന്നതിനായി ഏഴ് ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കും.


Hashtags: #SchoolReopening #Praveshanolsavam #KeralaSchools #സ്‌കൂൾതുറക്കുന്നു #പ്രവേശനോത്സവം #വിദ്യാഭ്യാസം
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0