കൊല്ലം:കൈകൊട്ടികളിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച പ്രതി തമിഴ്നാട്ടിൽ നിന്നും പിടിയിലായി. മണിയാർ എരിച്ചിക്കൽ സ്വദേശിയായ ചിക്കുരാജിനെ ഒളിവിൽ പോകുന്നതിനിടെ പുനലൂർ പോലീസ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു.
മുൻകൂർ ജാമ്യം നേടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസിനെ വെട്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടന്നു. പീഡന വിവരം പുറത്തുവിടരുതെന്ന് പെൺകുട്ടിയെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തിയതിന് പ്രതിയുടെ അമ്മയും കേസിൽ പ്രതിയാണ്. രണ്ടാം പ്രതിയായ മിനിയെ ഇതിനകം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇതിനുശേഷം ചിക്കുരാജ് ഒളിവിൽ പോയി.
ട്രൂപ്പ് കോർഡിനേറ്ററായ മിനിയുടെ മകൻ ചിക്കുരാജ് കൈകൊട്ടികളി സംഘത്തിലെ അംഗമായ പെൺകുട്ടിയെ പുനലൂരിലെ തന്റെ വീട്ടിലേക്ക് കൊണ്ടുവന്ന് ബലാത്സംഗം ചെയ്തതായാണ് പരാതി. കേസുമായി ബന്ധപ്പെട്ട സംഭവം നടന്നത് 2025 നവംബറിലാണ്. കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസം കാരണം സ്കൂൾ അധികൃതർ നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തുവന്നത്.
തുടർന്ന് ചൈൽഡ് ലൈൻ വഴി പുനലൂർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിക്കെതിരെ പോക്സോ നിയമം, ബാലാവകാശ സംരക്ഷണ നിയമം, പട്ടികജാതി പട്ടികവർഗ പീഡന നിരോധന (അതിക്രമങ്ങൾ തടയൽ) നിയമം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു.
Troop coordinator arrested for bringing minor girl home under pretext of clapping accused's mother connived

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.