തിരുവനന്തപുരം: ഉയർന്ന അന്തരീക്ഷ താപനില കണക്കിലെടുത്ത് സംസ്ഥാനത്തെ അംഗൻവാടികളിലെ പ്രീസ്കൂൾ പ്രവർത്തനങ്ങൾ ഒരു ആഴ്ചത്തേക്ക് നിർത്തിവയ്ക്കാൻ വനിതാ ശിശു വികസന വകുപ്പ് തീരുമാനിച്ചു. കടുത്ത ചൂടിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശങ്ങളും അനുസരിച്ചാണ് നടപടി. അംഗൻവാടികളുടെ മറ്റ് പ്രവർത്തനങ്ങൾ പതിവുപോലെ തുടരും. ഈ കാലയളവിൽ കുട്ടികൾക്ക് നൽകേണ്ട പോഷകാഹാരം അവരുടെ വീടുകളിൽ എത്തിക്കും.
One-week holiday for Anganwadis in the state.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.