പാപ്പിനിശ്ശേരി മേല്‍പ്പാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി താല്‍ക്കാലികമായി അടച്ചു #Pappinissery


പാപ്പിനിശേരി ;അറ്റകുറ്റ പ്രവൃത്തിക്കായി പിലാത്തറ പാപ്പിനിശേരി കെഎസ്ടിപി റോഡിൽ പാപ്പിനിശേരി മേൽപ്പാലം അടച്ചു. ഒരു മാസത്തേക്കാണ് അടച്ചത്. .ചെറുകുന്ന് താവം റെയിൽവേ മേൽപ്പാലം ഏഴ് മുതലും അടച്ചിടും. ടാറിങ് ഇളകിയ ഭാഗങ്ങൾ പൊളിച്ചുനീക്കി മൈക്രോ കോണ്‍ക്രീറ്റ് നടത്തി ഓവർലേ ചെയ്യാനാണ് തീരുമാനിച്ചത്.

വലിയ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു ബസുകൾ ഇരിണാവ് റെയില്‍വേ ലെവൽ ക്രോസ്- കോലത്തുവയൽ - ലിജിമജംഗ്ഷൻ വഴി പോകാനാണ് നിർദ്ദേശം. പിലാത്തറ,കണ്ണൂർ ഭാഗങ്ങളിൽ നിന്നുള്ള ലോറികൾ ഉൾപ്പെടുന്ന വലിയ വാഹനങ്ങൾ ദേശീയ പാതയിലൂടെ ഇരുഭാഗങ്ങളിലേക്കും കടന്നു പോകണം. ഏഴിന് താവം മേൽപ്പാലം അടച്ചാൽ കണ്ണൂർ ഭാഗത്തു നിന്നുള്ള ബസുകൾ താവത്ത് സർവീസ് അവസാനിപ്പിച്ച് തിരികെ സർവീസ് പുന:രാരംഭിക്കാനാണ് നിർദ്ദേശം. 

Pappinissery flyover closed 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0