തൃശൂര്ചാലക്കുടി പൊട്ടയിൽ തളച്ച കൊമ്പൻ ഇടഞ്ഞു. കൊല്ലത്തുള്ളി ബിച്ചിൻ എന്ന കൊമ്പനാണ് പോട്ട പറക്കൊട്ടിക്കൽ പ്രദേശത്ത് ഇടഞ്ഞോടി പരിഭ്രാന്തി പരത്തിയത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം.
വയനാട്ടിൽ നടന്ന ഒരു പരിപാടിക്കിടെ അനുസരണക്കേട് കാട്ടിയ കൊമ്പനെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ പാപ്പാൻ സജീവിൻ്റെ നാടായ പോട്ടയിൽ വിശ്രമിക്കാനായി ഇറക്കിയിരുന്നു.
ഇവിടെ അടുത്ത് കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ പറമ്പിൽ ആനയെ തളച്ചു. എന്നാൽ ആനയുടെ പെരുമാറ്റം കണ്ട് നാട്ടുകാർ പരാതിപ്പെട്ടു. ഇതോടെ അടുത്തുള്ള പറക്കൊട്ടി ക്ഷേത്രത്തിന് സമീപത്തേക്ക് മാറ്റാൻ തീരുമാനിച്ചു.
ഇവിടേക്ക് കൊണ്ടുപോകുന്നതിനിടെ ആന ഇടഞ്ഞു. റോഡിലൂടെ തലങ്ങും വിലങ്ങും ഓടിയ ആന, സമീപത്തെ വീടുകളിലെ ചെടിച്ചട്ടികളടക്കം വലിച്ചെറിഞ്ഞ് നശിപ്പിച്ചു. വീട്ടുകാര്‍ ഭയന്ന് ഗെയ്റ്റ് അടച്ച് അകത്തിരുന്നതിനാൽ ആളപായം ഉണ്ടായില്ല. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം രാത്രി 7.45ഓടെയാണ് ആനയെ തളച്ചത്.
Elephant stuck in Chalakudy; elephant tamed after much effort

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.