തളിപ്പറമ്പ്: കൈവിരലിൽ കുടുങ്ങി നീരുവെച്ച് വേദനകൊണ്ട് പുളഞ്ഞ വിദ്യാർത്ഥിക്ക് തളിപ്പറമ്പ് അഗ്നിരക്ഷാസേന തുണയായി. ആലക്കോട് സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താം തരം വിദ്യാർത്ഥിയുടെ വിരലിൽ കുടുങ്ങിയ സ്റ്റീൽ മോതിരമാണ് സേന മുറിച്ചുമാറ്റിയത്.
സ്റ്റീൽ മോതിരം വിരലിൽ കുടുങ്ങിയതിനെ തുടർന്ന് വിരൽ നീരുവെച്ച് കഠിനമായ വേദന അനുഭവപ്പെടുകയായിരുന്നു. മോതിരം ജ്വല്ലറികളിലടക്കം കൊണ്ടുപോയി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് വിദ്യാർത്ഥിയുടെ അച്ഛൻ കുട്ടിയെ തളിപ്പറമ്പ് അഗ്നിരക്ഷാ നിലയത്തിൽ എത്തിച്ചത്.
അത്യന്തം ജാഗ്രതയോടെ പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് സേന മോതിരം മുറിച്ചുമാറ്റി. കഴിഞ്ഞ വർഷം ഇത്തരത്തിലുള്ള 80-ഓളം കേസുകൾ തളിപ്പറമ്പ് ഫയർ സ്റ്റേഷനിൽ കൈകാര്യം ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും സ്റ്റീൽ മോതിരങ്ങളാണ്. ഈ വർഷം മാത്രം സേന മുറിച്ചുമാറ്റുന്ന അഞ്ചാമത്തെ മോതിരമാണിത്.
Thaliparamba fire force

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.