Kooveri എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kooveri എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കൂവേരി ഭണ്ഡാര കവർച്ച; മോഷ്ടാക്കള്‍ അറസ്റ്റില്‍ #Thaliparamba


തളിപ്പറമ്പ്: ക്ഷേത്ര ഭണ്ഡാരം കവർച്ച ചെയ്ത കേസിൽ മൂന്ന് കുട്ടികൾ പിടിയിൽ.

കൂവേരിയിലും പരിസരങ്ങളിലും കഴിഞ്ഞ ദിവസം നടന്ന കവർച്ചയുടെ സി.സി.ടി.വി ദൃശ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇവർ പിടിയിലായത്. 

കാട്ടാമ്പള്ളി മുത്തപ്പൻ മടപ്പുര, ശ്രീമാന്യമംഗലം മുത്തപ്പൻ മടപ്പുര, കൂവേരി വള്ളിക്കടവ് പുതിയ ഭഗവതി ക്ഷേത്രം,കൂവേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കുഞ്ഞിക്കണ്ണൻ്റെ കട, അനിഴം തട്ടുകട എന്നിവിടങ്ങളില്‍ മോഷണം നടത്തിയിരുന്നു. 

നാലിടങ്ങളിൽ നിന്നും ചില്ലറ നാണയങ്ങളും പണവും മോഷ്ടിച്ചിരുന്നു. 

തളിപ്പറമ്പ് എസ് ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. 

കൂവേരി മുല്ലമംഗലം കരിക്കന്‍ തറവാട് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം കളിയാട്ട മഹോത്സവം ജനുവരി 17,18 തീയതികളില്‍. #Kooveri


തളിപറമ്പ:
കൂവേരി മുല്ലമംഗലം കരിക്കന്‍ തറവാട് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം കളിയാട്ട മഹോത്സവം 2026 ജനുവരി 17,18 തീയതികളില്‍ നടത്താന്‍ തീരുമാനമായി. 17ന് രാവിലെ 9 മണിക്ക് ഗണപതിഹോമവും വൈകുന്നേരം 4 മണിമുതല്‍ വിവിധ തെയ്യങ്ങളുടെ തോറ്റവും, വെള്ളാട്ടവും നടക്കും. കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് അന്ന്‍ രാത്രി 8 മണിമുതല്‍ 10 വരെ അന്നദാനവും ഉണ്ടായിരിക്കും. 18 പുലര്‍ച്ചെ 3 മണിമുതല്‍ കുടിവീരന്‍, കണ്ടനാര്‍ കേളന്‍, തൊണ്ടച്ചന്‍, വിഷ്ണുമൂര്‍ത്തി,ഗുളികന്‍, തുടങ്ങിയ തെയ്യക്കോലങ്ങളുടെ പുറപ്പാട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0