തളിപ്പറമ്പ്: 19 വയസ്സുള്ള പെൺകുട്ടിയെ കാണാതായതായി പരാതി. കുറുമാത്തൂർ പൊക്കുണ്ട് പഴയ ഐടിഐ റോഡിലെ കൊട്ടില പുരയിലെ വീട്ടിൽ നിന്ന് അബ്ദുൾ ജബ്ബാറിന്റെ മകൾ സൈനബയെ കാണാതായി.
റേഷൻ കടയിൽ പോകുന്നുവെന്ന് പറഞ്ഞ് ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി തിരിച്ചെത്തിയില്ലെന്നും, ചോറുകലയിലെ മുബഷീറിനൊപ്പം പോയതായി സംശയിക്കുന്നതായും പിതാവ് അബ്ദുൾ ജബ്ബാർ തളിപ്പറമ്പ് പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Woman reported missing, suspect she went with young man.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.