സംസ്ഥാന കവിതാ അവാർഡ് കെ.വി.മെസ്നക്ക് #State_Poetry_Award

 


കണ്ണൂർ:
കലാസാഹിത്യ സംഘടനയായ മലയാളം കാവ്യസാഹിതി (മകാസ) കണ്ണൂർ സ്വദേശിയായ കെ.വി. മെസ്നയുടെ 'വൈറൽ സദ്യ' എന്ന കവിതയെ സംസ്ഥാന കവിതാ അവാർഡിന് തിരഞ്ഞെടുത്തു. കവിയും നിരൂപകനുമായ ഡോ. ദേശമംഗലം രാമകൃഷ്ണൻ, കവിയും നോവലിസ്റ്റുമായ ഡോ. കെ.പി. സുധീര, കലാസാഹിത്യ നിരൂപക കാവാലം അനിൽ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് മെസ്നയെ അവാർഡിന് തിരഞ്ഞെടുത്തത്.

ജനുവരി 10 ന് കോട്ടയത്ത് നടക്കുന്ന മകാസ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ അവാർഡ് സമ്മാനിക്കും. തളിപ്പറമ്പ് ടാഗോർ വിദ്യാനികേതനിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.

 മെസ്നയുടെ 'കാലം തേടിയ മഴ' എന്ന കവിത സ്കൂൾ കുട്ടികൾക്കുള്ള സിബിഎസ്ഇ ഏഴാം ക്ലാസ് മലയാളം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരവും മുല്ലനേഴി കാവ്യ പ്രതിഭ പുരസ്‌കാരവും ഉൾപ്പെടെ നിരവധി അവാർഡുകൾ അവർ ഇതിനകം നേടിയിട്ടുണ്ട്.  കുറുമാത്തൂരിലെ അധ്യാപകരായ കെ.വി.മെസ്‌മറിൻ്റെയും കെ.കെ.ബീനയുടെയും ഏക മകളാണ്.


Malayalam Poetry State Poetry Award goes to K.V. Mesnak.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0