പരിയാരം: ചികിത്സാ പിഴവ് മൂലം യുവതി മരിച്ചതായി പരാതി. തലോറയിലെ കൊറോത്ത് വളപ്പിൽ വി.വി. ജീജ (36) വീട്ടിൽ മരിച്ചു. മംഗളൂരുവിലെ ഫാദർ മുള്ളേഴ്‌സ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ജീജ മരിച്ചു.
22-ന് ഫാദർ മുള്ളേഴ്‌സ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ജീജയെ 24-ന് നില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അവിടെ ചികിത്സയ്ക്കിടെ മരിച്ചു.
തലോറയിലെ ഓട്ടോ ഡ്രൈവറായ വി. വിനോദിന്റെ ഭാര്യയാണ്. പരേതരായ ലക്ഷ്മണൻ-രോഹിണി ദമ്പതികളുടെ മകളാണ്. മകൻ: ദേവാനന്ദ്.
Woman dies after surgery, complaint alleges medical malpractice.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.