സിപിഎം നേതാവിന്റെ വീടിനു നേരെ ആക്രമണം; കാറും ബൈക്കും കത്തിച്ചു, വീടിനും കേടുപാടുകൾ സംഭവിച്ചു #Palakkad


പാലക്കാട്
:പാലക്കാട് കാരകുറുശ്ശിയിൽ സിപിഎം നേതാവിൻ്റെ വീടിന് മുന്നിൽ നിർത്തിയിരുന്ന വാഹനങ്ങൾ സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചു. കിളിരാനി ബ്രാഞ്ച് സെക്രട്ടറി താഴത്തെകല്ലടി യൂസഫിൻ്റെ ഉടമസ്ഥതയിലുള്ള കാറും ബൈക്കുമാണ് കത്തിനശിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.

പുലക്കൽകടവിലെ വീട്ടുമുറ്റത്ത് നിർത്തിയ വാഹനങ്ങളാണ് കത്തി നശിച്ചത്. വീടിനും നാശനഷ്ടങ്ങളുണ്ടായി. എന്താണ് സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മണ്ണാർക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Attack on CPM leader's house; Car and bike burned, house also damaged 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0