പാലക്കാട്:പാലക്കാട് പരുതൂരിൽ സ്വർണമെന്ന് കരുതി മുക്കുപണ്ടങ്ങൾ കവർന്നു. കൊടുമുണ്ട ഉരുളാംപടി സ്വദേശി മുജീബ് റഹ്മാൻ്റെ വീട്ടിലാണ് മോഷണം നടന്നത്. അടുക്കള ഭാഗത്തെ ഗ്രിൽ തകർത്താണ് മോഷ്ടാവ് വീട്ടിനകത്ത് കയറിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന മുക്കുപണ്ടങ്ങളാണ് മോഷ്ടാക്കൾ കവർന്നത്.
മോഷ്ടാക്കൾ എത്തുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. സംഭവത്തിൽ മുജീബ് റഹ്മാൻ തൃത്താല പൊലീസിൽ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.