ബിവറേജിലേക്ക് മദ്യവുമായി വന്ന ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു; ഡ്രൈവർ മരിച്ചു. #Kozhikode

 


കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനിൽ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു.

വയനാട് സ്വദേശി കൃഷ്ണനാണ് മരിച്ചത്. ലോറിക്കിടയിൽ കുടുങ്ങിയ കൃഷ്ണനെ വെള്ളിമാട്‍കുന്ന് നിന്നെത്തിയ ഫയർഫോഴ്സ് സേനാംഗങ്ങൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചാണ് പുറത്തെടുത്തത്.

തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബിയർ കുപ്പികൾ പൊട്ടി റോഡിൽ നിറഞ്ഞ ചില്ലുകൾ സേന നീക്കം ചെയ്തു. മൈസൂരുവിൽ നിന്ന് കോഴിക്കോട് ബിവറേജിലേക്ക് മദ്യവുമായി വന്ന ലോറിയാണ് മറിഞ്ഞത്.

Lorry carrying liquor to Kozhikode Beverage collides with car and overturns; driver dies.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0