പരിയാരം: മൂന്നുവയസ്സുകാരൻ്റെ ശ്വാസനാളത്തിൽ കുടുങ്ങിയ ബൾബ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മാതമംഗലം സ്വദേശിയായ കുട്ടിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ ടിവി റിമോട്ടിൻ്റെ എൽഇഡി ബൾബാണ് ചികിത്സയിലൂടെ നീക്കം ചെയ്തത്.
ശിശുശാസ്ത്രക്രിയാ വിഭാഗത്തിലെ ഡോക്ടർമാരാണ് ബ്രോങ്കോസ്കോപ്പി ശസ്ത്രക്രിയ നടത്തിയത്. ഡോ. വരുൺ ശബരി ശാസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി. ഡോ. അനു, ഡോ. നാഗദിവ്യ, സിസ്റ്റർ ബബിത എന്നിവരാണ് മെഡിക്കൽ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ. ശ്വാസതടസ്സ ലക്ഷണങ്ങളുമായാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില സാധാരണ പോലെയായശേഷം കുട്ടിയെ വിട്ടയച്ചു.
ബ്രോങ്കോസ്കോപ്പിക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ, നഴ്സിങ് വിഭാഗം ജീവനക്കാർ, ഓപ്പറേഷൻ തീയേറ്റർ ജീവനക്കാർ എന്നിവരെ പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ്, സൂപ്രണ്ട് ഡോ. സുദീപ് എന്നിവര്‍ അഭിനന്ദിച്ചു.
Bulb stuck in three-year-old boy's windpipe removed

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.