രാഹുൽ മാങ്കൂട്ടത്തിൻ്റെ അറസ്റ്റിന് പിന്നാലെ സൈബർ അധിക്ഷേപത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി അതിജീവിത. സൈബർ ഇടങ്ങളിലെ ആക്രമണം വലിയ തോതിൽ ബാധിക്കുന്നതായും വ്യക്തി ജീവിതത്തെ ബാധിച്ചതായും അതിജീവിത പരാതിയിൽ പറയുന്നു.
അടിയന്തര ഇടപെടൽ ആവശ്യപെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും അതിജീവിത പരാതി നൽകി. പത്തനംതിട്ട സ്വദേശിയായ അതിജീവിതയാണ് പരാതി നൽകിയത്.
അതേസമയം ബലാത്സംഗക്കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് നീക്കം.
പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡി അപേക്ഷ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. രാഹുലിനെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് എസ്ഐടിയുടെ ആവശ്യം. പൊലീസ് റിപ്പോർട്ട് കിട്ടിയ ശേഷം രാഹുലിൻ്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കാമെന്നും കോടതി വ്യക്തമാക്കി.
Cyber abuse after Rahul's arrest; Survivor files complaint with Chief Minister

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.