കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നുള്ള പ്രത്യേക അറിയിപ്പ്;ജനറൽ ഒപി സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിലേക്ക് മാറ്റി #Kannur
കണ്ണൂർ: 11-01-2026 ഞായറാഴ്ച മുതൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഒപി കൗണ്ടർ സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്ക് (പുതിയ കെട്ടിടം) താഴത്തെ നിലയിലും, നിലവിൽ അഡ്മിനിസ്ട്രേറ്റീവ് (പഴയ കെട്ടിടം) ബ്ലോക്കിൽ പ്രവർത്തിക്കുന്ന ജനറൽ ഒപി, ജനറൽ മെഡിസിൻ, ചെസ്റ്റ് ഒപി, ഐഎൻടി, ഓർത്തോപീഡിക്, ജനറൽ സർജറി, തുടങ്ങിയ ഒപികൾ സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്ക് (പുതിയ കെട്ടിടം) ഒന്നാമത്തെ നിലയിലേക്ക് മാറ്റുകയും ചെയ്തു.
നിലവിലുള്ള ഒഫ്താൽമോളജി, ഡെൻ്റൽ, സ്കിൻ, സൈക്യാട്രി, എന്നീ ഒപികൾ അഡ്മിനിസ്ട്രേറ്റീവ് (പഴയ കെട്ടിടം) ബ്ലോക്കിൽ തന്നെ പ്രവർത്തിക്കുന്നു

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.