'സെക്‌സ് ക്രൈം പലയാവര്‍ത്തി ചെയ്യുന്ന സൈക്കോ പാത്ത്; ഇത്തരമൊരുവന്‍ നിയമസഭയിൽ തുടരുന്നത് അപമാനം'#Rahul_mamkootathil

 


തിരുവനന്തപുരം:രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റില്‍ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബിന്ദു. അതിക്രൂരമായ ലൈംഗിക അതിക്രമങ്ങളിലൂടെ പല സ്ത്രീകളെയും ഗർഭിണികൾ ആക്കുന്നതടക്കം ക്രിമിനൽ കുറ്റങ്ങൾ ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറയാൻ തയ്യാറാണോ എന്ന് ബിന്ദു ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

നിന്ദ്യവും നീചവും ഹിംസാത്മകവും ആയ ലൈംഗിക അതിക്രമങ്ങൾക്ക് പല സ്ത്രീകളെയും ഇരയാക്കുകയും ക്രൂരമായ ബലത്സംഗത്തിലൂടെ ഗർഭവതികൾ ആക്കുകയും തുടർന്ന് നിർബന്ധിച്ച് ഭ്രൂണഹത്യ ചെയ്യുകയും അത് നിത്യാഭ്യാസമാക്കി മാറ്റിയ ഒരുത്തനെ തള്ളിപ്പറയാൻ ഇനിയും ഒരുക്കമല്ലാത്ത കോൺഗ്രസിൻ്റെ നാണംകെട്ട സമീപനത്തിൽ കേരളത്തിലെ മുഴുവൻ സ്ത്രീകളും പ്രതിഷേധിക്കുക!

കേരള രാഷ്ട്രീയത്തിൽ കേട്ടു കേൾവി പോലുമില്ലാത്ത വിധത്തിൽ അതിക്രൂരമായ സെക്സ് ക്രൈം ആവർത്തിച്ച് ചെയ്തുകൊണ്ടിരിക്കുന്ന സൈക്കോ പാത്ത് സ്വഭാവമുള്ള ഇത്തരമൊരുത്തൻ നിയമസഭയിൽ തുടരുന്നത് കേരളനിയമസഭക്ക് അപമാനം തന്നെയാണ്. അതിജീവിതങ്ങൾക്ക് ഐക്യദാർഢ്യം.



 R Bindu reacts to RahulMangkoottathil arrest

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0