ചുടല ചിതപ്പിലെ പൊയിലിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നു, പരിഹരിക്കാതെ ഉദ്യോഗസ്ഥർ #Chudala

 


ചുടല: അമ്മാനപ്പാറ മാതമംഗലം റോഡിൽ സി. പൊയിലിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നു, പരിഹരിക്കാതെ ഉദ്യോഗസ്ഥർ. സി പൊയിൽ എം എ സ്റ്റോറിന് മുൻപിൽ മെക്കാടം ടാർ ചെയ്ത റോഡിനു നടുവിൽ കുഴി രൂപപ്പെട്ടിരിക്കുകയാണ്. ഒരു മാസത്തോളമായി വെള്ളം പാഴാകുന്നു. വാർഡ് മെമ്പർ മറ്റ് പ്രദേശവാസികൾ പരാതിപ്പെട്ടിട്ടും ജല അതോറിറ്റിയിൽ നിന്ന് യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല.

വെള്ളം ഒഴുകി ചാൽ പോലെയായി, സമീപത്തുള്ള കടകളിലേക്കും കാൽനട യാത്രക്കാരുടെ ദേഹത്തേക്കും വെള്ളം തെറിക്കാൻ തുടങ്ങി. കൂടാതെ ഇരുചക്ര വാഹനങ്ങൾ തെന്നി വീഴാനും തുടങ്ങി. വാഹനങ്ങൾ പോകുന്തോറും റോഡ് അമർന്ന് ഗർത്തം രൂപപ്പെടുകയാണ്. എത്രയും പെട്ടെന്ന് വേണ്ട പരിഹാരം കണ്ടെത്തിയില്ലെങ്കിൽ അപകടവും നാശവും കൂടുതലാകും

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0