കണ്ണൂർ : കണ്ണൂർ ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകൾ പരിശോധനയുടെ ഭാഗമായി കണ്ണൂർ എക്സൈസ് ഇൻ്റലിജൻസ് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആലക്കോട് പയ്യന്നൂർ റെയ്ഞ്ചുകളുടെ പരിധിയിലുള്ള കുണ്ടേരി പെരുവട്ടം ഭാഗങ്ങളിൽ കണ്ണൂർ എക്സൈസ് ഇൻ്റലിജൻസ്, കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ്, ആലക്കോട് എക്‌സൈസ് റേഞ്ച് ഓഫീസ്, ആലക്കോട് പോലീസ് സംയുക്താഭിമുഖ്യത്തിൽ നടത്തിയ പരിശോധനയിൽ പെരുവട്ടം എന്ന സ്ഥലത്ത് ഉള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നും വൻ വാറ്റ് കേന്ദ്രം കണ്ടെത്തി.400 ലിറ്റര്‍ വാഷും, 10 ലിറ്റര്‍ ചാരായവും ഗ്യാസ് അടുപ്പും കുറ്റിയും ഉൾപ്പെടെയുള്ള വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.
Large VAT centre found

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.