മേയാൻ വിട്ട പോത്തിനെ പിക്കപ്പിൽ കടത്തി;പട്ടാമ്പിയിൽ യുവാവ് അറസ്റ്റിൽ


പാലക്കാട്: മേയാൻ വിട്ട പോത്തിനെ മോഷ്ടിച്ച് ചന്തയിൽ വില്‍ക്കാന്‍ ശ്രമിച്ച യുവാവ് സിനിമാറ്റിക്കായി പിടിയിലായി. കുന്നംകുളം ചിറമനേങ്ങാട് സ്വദേശി റഹ്നാസ് (22) ആണ് പട്ടാമ്പി പൊലീസിൻ്റെ പിടിയിലായത്. പട്ടാമ്പി കിഴായൂർ സ്വദേശി അഷറഫിൻ്റെ പോത്തിനെയാണ് ഇയാൾ മോഷ്ടിച്ചത്.

 നമ്പ്രത്ത് പുല്ലും വെള്ളവും കഴിക്കുകയായിരുന്ന പോത്തിനെ റഹ്നാസ് മോഷ്ടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം.

പോത്തുമായി രണ്ട് കിലോമീറ്ററോളം നടന്ന് ഉമിക്കുന്നില്‍ എത്തുകയും അവിടുന്ന് പിക്കപ്പ് വിളിച്ച് പോത്തിനെ കയറ്റി വാണിയംകുളം ചന്തയിലേക്ക് പോവുകയുമായിരുന്നു റഹ്നാസ്. പോകുന്ന വഴിക്ക് മേലെ പട്ടാമ്പിയിൽ വച്ച് അഷറഫ് പോത്തിനെ കണ്ടു.

സംശയം തോന്നിയ ഇയാൾ ഉടൻ തന്നെ പോത്തിനെ കെട്ടിയ സ്ഥലം പരിശോധിച്ചു. കാണാതായതോടെ കാറ്റിൽ മർച്ചൻ്റ്‌സ് വെൽഫെയർ അസോസിയേഷൻ്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ വാഹനത്തിൻ്റെ പേര് ഇട്ടുകൊണ്ട് പോത്തിനെ കാണാതായ വിവരം അറിയിച്ചു. പിന്നാലെ പട്ടാമ്പി സ്റ്റേഷനിൽ എത്തി വിവരം അറിയിച്ചു. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0