കോഴിക്കോട് പോലീസിനും ഡാൻസാഫ് അംഗങ്ങൾക്കും നേരെ മയക്കുമരുന്ന് മാഫിയയുടെ വധഭീഷണി.


കോഴിക്കോട് ലഹരി മാഫിയക്കെതിരായ നടപടി ശക്തമായതോടെ പൊലീസിനും ഡാൻസാഫ് അംഗങ്ങൾക്കും മയക്ക്മരുന്ന് മാഫിയയുടെ ഭീഷണി. ഉദ്യോഗസ്ഥരെ വകവരുത്താൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ റിപ്പോർട്ട്.

2025ലും 2026 തുടക്കത്തിലുമായി കോഴിക്കോട് നഗരപരിധിയിൽ മയക്കുമരുന്നുമായി പിടിയിലായത് നിരവധി പേർ. ഇതിന് പിന്നാലെയാണ് ലഹരി മാഫിയ പൊലീസിലെയും ഡാൻസാഫിലെയും ഉദ്യോഗസ്ഥരെ വകവരുത്താൻ പദ്ധതിയിടുന്നതായി ഇൻറലിജൻസ് റിപ്പോർട്ട് പുറത്തുവന്നത്.

മികച്ച പ്രവർത്തനം കാഴ്ചവെച്ച ഉദ്യോഗസ്ഥർ മയക്കുമരുന്ന് മാഫിയയുടെ നോട്ടുപുള്ളികൾ ആയിട്ടുണ്ട്, പേര് വിവരങ്ങൾ മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നത്കൊണ്ട് തന്നെ ഇവരെ തിരിച്ചറിയാൻ കഴിയുന്നതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ഉദ്യാഗസ്ഥരുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ നിലവിൽ നിർദ്ദേശവും നൽകിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ വർഷവും ഈ വർഷം ആദ്യവും രണ്ടായിരത്തിലധികം പേരെയാണ് മയക്കുമരുന്ന് കേസിൽ പിടികൂടിയത്. രാസലഹരി ഉള്‍പ്പെടെയുള്ള നിരവധി വസ്തുക്കൾ വലിയ അളവിൽ പിടികൂടുകയും ചെയ്തു. 

 Drug mafia issues death threats against Kozhikode police and DANSAF members

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0