വെറുമൊരു ദാഹശമനിയല്ല; അറിയാം പതിമുഖത്തെ പറ്റി, ഗുണങ്ങൾ ഏറെ


 കേരളത്തിലെ ഹോട്ടലുകളിലും വീടുകളിലും ജഗ്ഗുകളിൽ നിറച്ചിരിക്കുന്ന പിങ്ക് നിറമുള്ള വെള്ളം നമ്മൾക്കെല്ലാം പരിചിതമാണ്. കാഴ്ചയിൽ ശ്രദ്ധേയമാണെന്ന് മാത്രമല്ല, ആയുർവേദ ഗുണങ്ങളാൽ സമ്പന്നമായ ഒരു ഉത്തമ ദാഹശമനി കൂടിയാണിത്.

പതിമുഖം എന്ന ഔഷധ മരത്തിന്‍റെ കാതൽ ഉപയോഗിച്ചാണ് ഈ പാനീയം തയ്യാറാക്കുന്നത്. വെള്ളം തിളപ്പിച്ചു കുടിക്കുന്നതിനേക്കാൾ വെറുതെ ഗുണകരമാണ് അതിൽ പതിമുഖം ചേർക്കുന്നത്.

ഇതിലെ 'ബ്രസീലിൻ' എന്ന ഘടകമാണ് വെള്ളത്തിന് മനോഹരമായ പിങ്ക് നിറം നല്‍കുന്നത്. ശരീരത്തിലെ രക്തം ശുദ്ധീകരിക്കാനും ചർമ്മരോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കും.

അമിതമായ ശരീരചൂട് കുറച്ച് തണുപ്പ് നല്കാന്‍ പതിമുഖം വെള്ളം ഉത്തമമാണ്. രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കാൻ പതിമുഖത്തിന് കഴിയുമെന്ന് പഠനങ്ങൾ പറയുന്നു.

ആമാശയത്തിലെ അൾസർ മാറ്റാനും ദഹനം സുഗമമാക്കാനും ഈ പാനീയം സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ആൻറിഓക്സിഡൻറുകൾ രോഗാണുക്കളെ ചെറുക്കാൻ ശരീരത്തെ പ്രാപ്തമാക്കുന്നു.

 വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാം. ഒരു ലിറ്റര്‍ വെള്ളത്തിൽ ഒരു ചെറിയ നുള്ള് പതിമുഖം ഇട്ട് 5 മുതൽ 10 മിനിറ്റ് വരെ നന്നായി തിളപ്പിക്കുക. വെള്ളത്തിന് ഇളം പിങ്ക് നിറം വരുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി വെക്കാം.

തണുപ്പിച്ചോ ഇളം ചൂടോടുകൂടിയോ ഇത് ഉപയോഗിക്കാവുന്നതാണ്. ഒരു തവണ ഉപയോഗിച്ച പതിമുഖം കഷ്ണങ്ങൾ തന്നെ രണ്ടോ മൂന്നോ തവണ വീണ്ടും തിളപ്പിക്കാൻ ഉപയോഗിക്കാം എന്ന പ്രത്യേകതയുമുണ്ട്.

 Pink water is a great thirst quencher rich in Ayurvedic properties.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0