ദില്ലി:രാജ്യം കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ട്രാക്കിലേയ്ക്ക്. ഗുവാഹത്തിക്കും കൊൽക്കത്തയ്ക്കും ഇടയിൽ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഉടൻ
പുതുതലമുറ ട്രെയിനിൽ 16 കോച്ചുകളുണ്ടാകുമെന്നാണ് പ്രസ്താവനയിൽ പറയുന്നത്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ വരവ് ദീർഘദൂര, രാത്രികാല റെയിൽ യാത്രയിലെ സുപ്രധാന നാഴികക്കല്ലായി മാറും.
ആകെ 823 യാത്രക്കാർക്കാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ സഞ്ചരിക്കാൻ കഴിയുക. 11 ഈസി 3-ടയർ കൊച്ചുകളും, 4 ഈസി 2-ടയർ കൊച്ചുകളും, 1 ഫസ്റ്റ് ക്ലാസ് എസി കോച്ചുമാണ് ഉണ്ടാകുക. യാത്രക്കാരുടെ സൗകര്യങ്ങൾ
മികച്ച യാത്രാ സുഖത്തിനായി നൂതന സസ് പെൻഷൻ സംവിധാനങ്ങൾ, ശബ്ദം കുറയ്ക്കുന്നു സാങ്കേതികവിദ്യ, ഓട്ടോമാറ്റിക് വാതിലുകൾ, ആധുനിക പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം എന്നിവയും ഉൾപ്പെടും.
ദിവ്യാംഗ യാത്രക്കാർക്കായി പ്രത്യേക സൗകര്യങ്ങൾ, ആധുനിക ടോയ്‌ലറ്റുകൾ, നൂതന അണുനാശിനി സാങ്കേതികവിദ്യ എന്നിവ ശുചിത്വത്തിനായി, യാത്രാസുഖം എന്നിവ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് പ്രസ്താവനയിൽ പറയുന്നു.
മികച്ച സുരക്ഷാ സംവിധാനങ്ങളോടെയാണ് വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസുകൾ എത്തുന്നത്. കവാച് ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റം, പാസഞ്ചർ ടോക്ക്-ബാക്ക് യൂണിറ്റുകൾ, അത്യാധുനിക ഡ്രൈവർ ക്യാബ് എന്നിവ ട്രെയിനിൽ ഉണ്ടായിരിക്കും.
ഇതിൻ്റെ എയറോഡൈനാമിക് എക്സ്റ്റീരിയറും പരിഷ്കരിച്ച ഇൻ്റീരിയറും തദ്ദേശീയ റെയിൽ എഞ്ചിനീയറിംഗിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഈ സർവീസ് ആരംഭിക്കുന്നതോടെ അസമിനും പശ്ചിമ ബംഗാളിനും ഇടയിലുള്ള കണക്റ്റിവിറ്റി ഗണ്യമായി വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.
The revolution of Indian Railways is coming 'Vande Bharat Sleeper'

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.