ആലപ്പുഴ: ഹരിപ്പാട് കുഞ്ഞിനെ എടുത്ത് ആനയുടെ മുന്നിൽ വെച്ച് സാഹസം നടത്തിയ സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തു. ദേവസ്വം പാപ്പാൻ ജിതിൻ രാജിനെ കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ പിതാവ് കൊട്ടിയം അഭിലാഷിനായി തിരച്ചിൽ ആരംഭിച്ചു.
മൃഗങ്ങളെ ഉപയോഗിച്ച് സാഹസം,ജീവഹനിക്കിടയാക്കുന്ന പ്രവർത്തനം എന്നി വകുപ്പുകൾ ചേർത്തിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. ജനുവരി 3 നാണ് സംഭവം നടന്നത്. ഹരിപ്പാട് സ്കന്ദൻ്റെ താൽക്കാലിക പാപ്പാൻ ആയ കൊട്ടിയം അഭിലാഷ് ആണ് അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞുമായി സാഹസം കാണിച്ചത്. ചോറൂണിനായി കൊണ്ടുവന്ന കുഞ്ഞിനൊപ്പം അച്ഛനായ പാപ്പാൻ ക്രൂരകൃത്യം ചെയ്തത്.
പേടി മാറ്റാൻ എന്ന അന്ധവിശ്വാസത്തിന്റെ പേരിൽ കുഞ്ഞിനെ ആനയ്ക്ക് ചുറ്റും വലം വെപ്പിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അതേസമയം, കുഞ്ഞ് പാപ്പന്റെ കയ്യിൽ നിന്ന് വഴുതി ആനയുടെ കാൽക്കൽ വീണു. കുഞ്ഞ് കഷ്ടിച്ച് തലയ്ക്ക് പരിക്കേറ്റ് രക്ഷപ്പെട്ടു. ആനയുടെ ആദ്യ പാപ്പാൻ മദ്യലഹരിയിലായിരുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
പാപ്പാനെ കൊന്നതിനെ തുടർന്ന് മാസങ്ങളായി തളച്ചിട്ടിരിക്കുന്ന ആനയുടെ അടുത്ത് വച്ചാണ് സ്വന്തം കുഞ്ഞുമായി പാപ്പാൻ സാഹസം കാണിച്ചത്.
Man puts toddler at risk near elephant kerala police registers suo motu case

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.