പത്തനംതിട്ട: നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചുകയറിയ അപകടത്തിൽ മൂന്നു പൊലീസുകാർക്കും രണ്ടു പ്രതികൾക്കും പരിക്ക്.
ഗുരുതരമായി പരിക്കേറ്റ എഎസ്ഐയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോയിപ്രം പൊലീസ് പ്രതികളുമായി കൊട്ടാരക്കര ജയിലിലേക്ക് പോവുമ്പോഴാണ് അപകടം ഉണ്ടായത്.
പത്തനംതിട്ട അടൂർ നഗരത്തിൽ വെച്ച് കെഎസ്ആർടിസി ബസ് ജീപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ് പൊലീസ് ജീപ്പിൽ ഇടിച്ച ശേഷം മറ്റൊരു ബസിലും ഇടിച്ചാണ് നിന്നത്. അപകടത്തിൽ പൊലീസിനും പ്രതിയുമുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു.
കെഎസ്ആർടിസി ബസിൻറെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് സംശയം. അപകടത്തെ തുടർന്ന് നഗരത്തിൽ ഗതാഗത കുരുക്കുണ്ടായി. ഏറെ പണിപ്പെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.
KSRTC bus loses control and crashes into police jeep.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.